ബിന്ദു പത്മനാഭന് കേസ്: തമിഴ്നാട് സ്വദേശി അറസ്റ്റില്‍
ചേര്‍ത്തല : കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്റെ വസ്തു തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മേട്ടുപാളയം മഹാദേവര്‍ പോസ്റ്റ് രാമസ്വാമി ബില്‍ഡിങില്‍ സി.ഷണ്മുഖ(68)മാണ് പിടിയിലായത്.
ബിന്ദു പത്മനാഭന്റെ പേരില്‍ വ്യാജ ഡ്രൈവിങ് ലൈസന്‍സ് നിര്‍മ്മിച്ചത് ഷണ്മുഖമാണ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുക്ത്യാര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് ബിന്ദു പത്മനാഭന്റെ പേരില്‍ ഹാജരാക്കാനാണ് സെബാസ്റ്റ്യന്‍ ഷണ്മുഖന് മുഖേന വ്യാജ ഡ്രൈവിങ് ലൈസന്‍സ് തയ്യാറാക്കിയത്.
നേരത്തെ പിടിയിലായ തങ്കച്ചനില്‍ നിന്നുമാണ് ഷണ്മുഖത്തെകുറിച്ച് പൊലിസിന് സൂചന ലഭിച്ചത്. തുടര്‍ന്ന് ഇയാളെ തന്ത്രപൂര്‍വം ചേര്‍ത്തലയില്‍ എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിലെ ഒന്നാം പ്രതി സെബാസ്റ്റ്യനെയും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. വ്യാജ ഡ്രൈവിങ് ലൈസന്‍സ്, വ്യാജ എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ് എന്നിവയുമായി ബന്ധപ്പെട്ട് പട്ടണക്കാട് പൊലിസ് റജിസ്റ്റര്‍ ചെയ്ത കേസിലേക്ക് സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ കിട്ടുന്നതിന് വെള്ളിയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.
വ്യാജ ഡ്രൈവിങ് ലൈസന്‍സിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതിന് പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന ആര് പുരം സി.തങ്കച്ചനെ(54) തെളിവെടുപ്പിനായി ലഭിക്കുന്നതിനു് പൊലീസ് കോടതിയില്‍ വെള്ളിയാഴ്ച അപേക്ഷ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."