HOME
DETAILS
MAL
പാര്‍ട്ടിയില്‍ സര്വാധികാരിയില്ലെന്ന് കോടിയേരി
backup
July 19 2020 | 02:07 AM
തിരുവനന്തപുരം: പാര്‍ട്ടിയില്‍ സര്വാധികാരിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രിക്ക് അപ്രമാദിത്വമില്ല.
കൂട്ടായ നേതൃത്വത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമെല്ലാം. പിണറായി വിജയന് പേടിയുള്ളത് പാര്‍ട്ടിയെ മാത്രമാണെന്നും പാര്‍ട്ടി ഒരു തീരുമാനം എടുത്താല്‍ അത് അനുസരിക്കേണ്ട ബാധ്യത എല്ലാവര്ക്കും ഉണ്ടെന്നും കോടിയേരി ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി അര്‍പ്പിച്ച വിശ്വാസം ശിവശങ്കര്‍ ദുരുപയോഗം ചെയ്തു. മുന്‍കാലങ്ങളിലെ അദ്ദേഹത്തിന്റെ മികവ് ഉപയോഗപ്പെടുത്താനാണ് മുഖ്യമന്ത്രി ആഗ്രഹിച്ചത്. വിശ്വസിച്ച ഉദ്യോഗസ്ഥന്റെ പ്രവൃത്തി കൂടുതല്‍ വിഷമത്തിലാക്കിയെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."