തൊണ്ടര്‍നാട് ക്വാറിയില്‍ വന്‍ മണ്ണിടിച്ചില്‍
കോറോം: കൊറോം ജി.എല്‍.പി സ്കൂളിന് സമീപത്തുള്ള സെന്റ് മേരീസ് കരിങ്കല്‍ ക്രഷറിനുള്ളില്‍ വന്‍ കുന്നിടിച്ചില്‍. 20 മീറ്റോളം ഉയരത്തില്‍ നിന്നും 50 മീറ്ററോളം നീളത്തില്‍ മലയൊന്നാകെ നിരങ്ങി ഒലിച്ചു പോയി.
നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും താല്‍ക്കാലിക കെട്ടിടങ്ങളങ്ങള് ഒലിച്ചു പോവുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയിലാണ് അപകടമുണ്ടായതെങ്കിലും സംഭവം പുറത്തറിയിക്കാതെ ക്വാറിയുടമ മണ്ണ് നീക്കി വാഹനങ്ങള്‍ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന പഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബുവിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ സ്ഥലം പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ക്രഷറിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന ഏഴു ടിപ്പറുകളില്‍ തട്ടിയാണ് ഒഴുകിയെത്തിയ മണ്ണ് തടഞ്ഞു നിന്നത്. മണ്ണിടിച്ചിലില്‍ 15 മീറ്ററോളം ദൂരേക്ക് ഒലിച്ചു പോയ ഈ ടിപ്പറുകള്‍ക്കെല്ലാം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് ടിപ്പറുകള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കി ക്വാറിയുടമ മുകളിലേക്ക് മാറ്റിയിട്ടുണ്ട്.ക്രഷറിനുള്ളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കാന്റീന്, ഓഫിസ് എന്നിവ പൂര്‍ണ്ണമായും മണ്ണിനടിയിലായി.
കുന്നിന്മുകളില് നിന്നും ഒലിച്ചിറങ്ങുന്ന മണ്ണ് ഇപ്പോഴും തൊട്ടടുത്ത തോട്ടിലേക്കും വയലിലേക്കും ഒഴുകുകയാണ്. ഉടമയുടെ കൈവശമുള്ള 10 ഏക്കറിലധികം വരുന്ന നാരങ്ങച്ചാല്കുന്നിലെ കരിങ്കല്‍ ക്രഷറിലേക്കുള്ള റോഡ് രണ്ട് ദിവസം മുമ്പ് തന്നെ ഇയാള്‍ ടിപ്പര്‍ വിലങ്ങിട്ട് നിര്‍ത്തി തടസ്സപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ ഈ ടിപ്പറെടുത്ത് മാറ്റുന്നതിനിടെ നാട്ടുകാരുടെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തട്ടി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ടിപ്പര്‍ വെള്ളമുണ്ട പൊലിസ് കസ്റ്റഡിയിലെടുത്തു. തൊട്ടടുത്ത് താമസിക്കുന്ന മലയില്‍ ഹംസയുടെ കുടുംബം പതിവിലധികം മണ്ണും കല്ലും ഒലിച്ചിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാര്ഡംഗത്തോട് പറഞ്ഞെങ്കിലും നിസാരമാക്കി തള്ളുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. നാട്ടുകാര്‍ തന്റെ ഭൂമിയില്‍ അതിക്രമിച്ചു കയറിയെന്ന ക്വാറിയുടമയുടെ പരാതിയുടെ പേരില്‍ നിരവധി തവണ കോടതിയില്‍ പിഴ ഒടുക്കേണ്ടി വന്നതിനാല്‍ നാട്ടുകാരാരും തന്നെ ക്വാറി ഭൂമിയിലേക്ക് പ്രവേശിക്കാറില്ല. ഇതറിയാവുന്ന ക്വാറിയുടമ സംഭവം പുറത്തറിയിക്കാതെ മണ്ണ് നീക്കി പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള പരിശ്രമത്തിലായിരുന്നു. ഇതിനിടെ മണ്ണിനടയില്‍ ക്വാറിയിലെ ഇതര സംസ്ഥാനതൊഴിലാളികള്‍ കുടുങ്ങിയിരിക്കാമെന്ന നാട്ടുകാരുടെ ആശങ്കയെ തുടര്‍ന്ന് സ്ഥലത്തെത്തിയ മാനന്തവാടി തഹസില്‍ദാര്‍ എന്‍.യു ഷാജുവിന്റെ നിര്‍ദേശപ്രകാരം സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന രണ്ട് തൊഴിലാളികളെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ക്രഷറിലെ സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്കും പരിശോധനക്ക് വിധേയമാക്കുമെന്ന് തഹസില്‍ദാര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്കി.
തുടര്‍ മണ്ണിടിച്ചിലുണ്ടായേക്കുമെന്ന ആശങ്കയില്‍ ക്വാറിക്ക് താഴെയായി താമസിക്കുന്ന മലയില്‍ ഹംസ, മുത്തലിബ് എന്നിവരുടെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. നാട്ടുകാരുടെയല്ലാം എതിര്‍പ്പുകള്‍ മറികടന്നു കോടതി വിധിയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പാറഖനം 2018 മാര്‍ച്ചിലാണ് ലൈസന്‍സ് കാലാവധി കഴിഞ്ഞതോടെ നിര്‍ത്തിയത്. ബ്ലാസ്റ്ററിങ് ലൈസന്‍സ് പുതുക്കാത്തതാണ് പഞ്ചായത് ലൈസന്‍സ് തടയാനിടയാക്കിയത്. നിലവില്‍ ഇത് സംബന്ധിച്ച് കേസ് ഹൈക്കോടതിയില്‍ നടന്നുവരികയാണ്. ഡെപ്യൂട്ടി തഹസില്‍ദാര്‍ അഗസ്റ്റിന് വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
Kerala
• a month agoഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.
uae
• a month agoഎറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്
Kerala
• a month agoവര്‍ക്ക്ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ
National
• a month agoമറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ
Saudi-arabia
• a month agoതൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു
Kerala
• a month agoമാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍
Kuwait
• a month agoമണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി
National
• a month agoപറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
latest
• a month agoജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി
uae
• a month agoഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത് ബെന്‍&ജെറി ഐസ്ക്രീം
International
• a month agoഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു
National
• a month agoകോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു
Kerala
• a month ago'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍
International
• a month agoഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം
ഇന്നലെ ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 110 രൂപ കുറഞ്ഞ് 75,650 രൂപയിലെത്തിയതോടെയാണ് ഈ മാറ്റമുണ്ടായത്.