വ്യാപാരികള്‍ ടി. നസിറുദ്ദീനുമായി സഹകരിക്കരുതെന്ന്
തൃശൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സാമ്പത്തിക ഇടപാടുകളോ മറ്റ് പ്രവര്‍ത്തനങ്ങളോ നടത്താന്‍ അര്‍ഹതയില്ലാത്ത പ്രസിഡന്റ് ടി. നസിറുദ്ദീനെ അംഗങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ഒരു വിഭാഗം സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോടതി ഉത്തരവുപ്രകാരം 2010-11 മുതല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ നസിറുദ്ദീന്‍ വിഭാഗത്തിന് കഴിയില്ല. പരിശോധനയെത്തുടര്‍ന്ന് ഇവര്‍ ഹാജരാക്കിയ ഭാരവാഹിപട്ടികയും കണക്കുകളും ഫയലില്‍ സ്വീകരിക്കേണ്ടതില്ലെന്നും കോടതി തീരുമാനിച്ച ിരുന്നു. നസിറുദ്ദീന്‍ വിഭാഗം ഈ കാലയളവില്‍ നടത്തിയ തെരഞ്ഞെടുപ്പുകള്‍ അസാധുവാണെന്നും ഉത്തരവിട്ടു. ഈ സാഹചര്യത്തില്‍ നസിറുദ്ദീനുമായി ഏകോപന സമിതി അംഗങ്ങള്‍ സഹകരിക്കരുതെന്ന് സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് കെ.എം നാസറുദ്ദീന്‍, പി.വി ഹംസ, വി.സുനില്‍കുമാര്‍, എം.നിസ്സാര്‍, ടി.എഫ് സെബാസ്റ്റ്യന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."