HOME
DETAILS
MAL
കേന്ദ്രം ഡല്‍ഹിയെ കാണുന്നത് ഇന്ത്യ പാകിസ്താനോടെന്നപോലെ: കെജ്രിവാള്
backup
July 17 2016 | 08:07 AM
ന്യൂഡല്‍ഹി: ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ആം ആദ്മി മത്സരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. 'ടോക്ക് ടു എ.കെ' എന്ന റേഡിയോ പരിപാടിയിലൂടെയാണ് കെജ്രിവാള് ജനങ്ങളെ അറിയിച്ചത്.
ഇന്ത്യ പാകിസ്താനെ കാണുന്ന പോലെയാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയോട് കാണിക്കുന്നതെന്ന് കെജ്രിവാള് പറഞ്ഞു.
പല നല്ല കാര്യങ്ങളും തന്റെ സര്‍ക്കാര്‍ ചെയ്തു. 263 കോളനികളിലേക്ക് ജലവിതരണം നടത്തി. ഇലക്ട്രിസിറ്റി നിരക്ക് കുറച്ചു.
സര്‍ക്കാര്‍ പരസ്യം നല്‍കുന്നതിനായി കോടികള്‍ ചെലവഴിച്ചുവെന്ന ആരോപണങ്ങള്‍ തെറ്റാണ്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരത്തിലെത്തിയതിനു പിന്നില്‍ പ്രയത്നിച്ചതു ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാദമായ വിഷയങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം കെജ്രിവാള് മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."