HOME
DETAILS
MAL
പാലത്തായി പീഡനം: വനിതാ ലീഗ് ഡി.ജി.പിക്ക് കത്തയച്ചു
backup
July 20 2020 | 01:07 AM
കോഴിക്കോട്: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ അധ്യാപകന് പീഡിപ്പിച്ച സംഭവത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ നൂര്‍ബിന റഷീദ് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കത്തയച്ചു. പ്രതിക്കെതിരേ പോക്സോ പ്രകാരം കേസെടുക്കണമെന്നും ഇപ്പോള്‍ നിസാര വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമം ഉന്നതങ്ങളില്‍ നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ശബ്ദ സന്ദേശത്തിലൂടെ വ്യക്തമാവുന്നതെന്നും നൂര്‍ബിന റഷീദ് കത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."