പ്രതിഷേധത്തിനിടെ ട്രംപിന്റെ യു.കെ സന്ദര്‍ശനം ആരംഭിച്ചു
ലണ്ടന്‍: ശക്തമായ പ്രതിഷേധത്തിനിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യു.കെ സന്ദര്‍ശനം ആരംഭിച്ചു. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി സ്റ്റാന്‍സ്റ്റെഡ് വ്യോമ താവളത്തിലാണ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഇന്നലെ എത്തിയത്. ബ്രക്സിറ്റുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് ട്രംപിന്റെ സന്ദര്‍ശനം.
ബ്രസല്‍സില്‍ നടന്ന നാറ്റോ ഉച്ചകോടി ശേഷമാണ് ട്രംപ് യു.കെയില്‍ എത്തിയത്. പ്രധാനമന്ത്രി തെരേസാ മേയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് അടുത്ത വര്‍ഷം മാര്‍ച്ചോടെ യു.കെ പിന്വാങ്ങുന്നിതിനാല് വ്യാപര മേഖല ഉള്‍പ്പെടെയുള്ളവയില്‍ ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവും ട്രംപിന്റ സന്ദര്‍ശനത്തിന് പിന്നിലുണ്ട്. യു.കെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് ബ്രക്സിറ്റ് തീരുമാനത്തെ ട്രംപ് വിമര്‍ശിച്ചു. ഒരു പക്ഷെ ഒരു പക്ഷെ ബ്രക്സിറ്റ് വിഷയത്തില്‍ ഹിത പരിശോധന നടത്തിയപ്പോള്‍ ബ്രിട്ടന്‍കാര്‍ക്ക് അവര്‍ക്ക് എന്താണെന്ന് മനസിലായിട്ടുണ്ടാവില്ല. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് യു.കെ പിന്‍വാങ്ങുകയാണെങ്കില്‍ അവിടെയുള്ള ജനങ്ങള്‍ എന്തു ചെയ്യുമെന്ന് ട്രംപ് ചോദിച്ചു. കുടിയേറ്റവുമായി ബന്ധപ്പെട്ട് ലോകത്ത് എന്താണ് സംഭവിക്കുന്നത്. എന്തിന് വേണ്ടിയാണ് ബ്രക്സിറ്റ് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരേ പ്രതിഷേധ ആഹ്വാനമുള്ളതിനാല്‍ പാലസ് കെട്ടിടത്തിന്റെ സമീപങ്ങളില്ശക്തമായി പൊലിസ് സാന്നിധ്യമുണ്ട്. പ്ലക്കാര്‍ഡുകളുമായി നിരവധി പേര് തെരവുകളില്‍ എത്തി.
ട്രംപിന്റെ സന്ദര്‍ശനത്തിനെതിരേ ജൂലൈ 13ന് യു.കെയില്‍ വന്‍ പ്രതിഷേധത്തിന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. കുടിയേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ട്രംപിന്റെ നയങ്ങള്‍ക്കെതിരേയാണ് പ്രതിഷേധം
യു.എസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റെടുത്തത് മുതല്‍ യു.എസിന്റെ നിരവധി തീരുമാനങ്ങള്‍ക്കെതിരേ തെരേസാ മേ രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ ഇറക്കുമതി തീരുവ, ഇറാന് ആണവ കരാര്‍, ഇസ്റാഈല്‍ എംബസി ജറൂസലമിലേക്ക് മാറ്റിയ തീരുമാനം ഉള്‍പ്പെടെയുള്ളവയില്‍ യു.കെ ശക്തമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."