HOME
DETAILS

തോട്ടംമേഖലയിലെ അനധികൃത ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി

  
backup
July 20 2020 | 01:07 AM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%ad
 
 
 
കല്‍പ്പറ്റ: ഹാരിസണ്‍സ് മലയാളം കമ്പനിയുടെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി. ഇതുസംബന്ധിച്ച കേസില്‍ സുപ്രിം കോടതിയിലും തിരിച്ചടി നേരിട്ട് ഒരു വര്‍ഷത്തിനു ശേഷമാണ് കമ്പനി ഭൂമി കൈവശം വച്ചിരിക്കുന്ന ജില്ലകളില്‍ സിവില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് റവന്യൂ വകുപ്പ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായി കമ്പനിക്ക് ഭൂമിയുള്ള വയനാട്, പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കേസുകള്‍ ഫയല്‍ ചെയ്യും.
 എന്നാല്‍ സിവില്‍ കോടതിയെ സമീപിക്കുകയാണെങ്കില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാന്‍ ഏറെ കാലതാമസമെടുക്കുമെന്നും നിയമ നിര്‍മാണം വഴി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടതെന്നുമാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  ഭൂമി തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് മെല്ലപ്പോക്ക് തുടര്‍ന്നിരുന്ന സര്‍ക്കാര്‍, നേരത്തെ കേസില്‍ ഹാജരായിരുന്ന സുശീല ആര്‍. ഭട്ടിനെ ഗവ. പ്ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഒടുവിലായി തോട്ടംമേഖലയിലെ അനധികൃത ഭൂമി സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ സ്‌പെഷല്‍ ഓഫിസര്‍ എം.ജി രാജമാണിക്യത്തെയും ചുമതലയില്‍നിന്ന് മാറ്റി. 
തോട്ടംഭൂമിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അനുകൂലമായ വിധികള്‍ സമ്പാദിച്ച സുശീല ആര്‍. ഭട്ടിനെയും രാജമാണിക്യത്തെയും തല്‍സ്ഥാനങ്ങളില്‍നിന്ന് നീക്കിയത് അനധികൃത ഭൂമി ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്.
നിലവില്‍ കമ്പനിക്കെതിരേ സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യാന്‍ നടപടി തുടങ്ങിയതോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ഭൂമി വിട്ടുനല്‍കാന്‍ എച്ച്.എം.എല്‍ തയാറാകാത്ത സ്ഥിതിയാണ്. മലയോര ഹൈവേയുടെ ഭാഗമായി കിഫ്ബി പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വയനാട്ടിലെ മേപ്പാടി-ചൂരല്‍മല റോഡ് വീതി കൂട്ടാന്‍ സ്ഥലംവിട്ടുനല്‍കാന്‍ ഇതുവരെ കമ്പനി തയാറായിട്ടില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ളവ കുറവ്; വിതരണം സ്തംഭനത്തിലേക്കോ?  

Kerala
  •  a month ago
No Image

'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ'ഗസ്സയിലെ നരവേട്ടക്ക് മുമ്പ് ട്രംപ് പറഞ്ഞതിങ്ങനെ; ഇസ്‌റാഈലിന്റെ 'ഉറ്റ സുഹൃത്ത്' പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരുമോ?

International
  •  a month ago
No Image

പന്തീരങ്കാവില്‍ വീട്ടമ്മ മരിച്ച നിലയില്‍, കൊലപാതകമെന്ന് നിഗമനം, ആഭരണങ്ങള്‍ നഷ്ടമായതായി സൂചന; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  a month ago
No Image

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

Kerala
  •  a month ago
No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago
No Image

കൈക്കൂലി വാങ്ങിയതാര്? സംശയമുന സര്‍വിസ് സംഘടനയിലേക്ക്

Kerala
  •  a month ago
No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago