ഡല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയത്തിലേക്ക്; രണ്ടാം സ്ഥാനത്തിനായി കോണ്‍ഗ്രസ്സും ആം ആദ്മിയും മത്സരം
ന്യൂഡല്‍ഹി: ഡല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മൂന്നു കോര്‍പ്പറേഷനുകളിലും വ്യക്തമായ ആധിപത്യം പുലര്‍ത്തി ബി.ജെ.പി വിജയത്തിലേക്ക്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായിരുന്നു.
ഫലസൂചനകളില്‍ ആകെയുള്ള 272 സീറ്റുകളില്‍ 179 സീറ്റുകളിലും ബി.ജെ.പി ലീഡ് ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് ആം ആദ്മിയാണ്. 44 സീറ്റുകളില്‍ ഇവര്‍ ലീഡി ചെയ്യുന്നു. മൂന്നാം സ്ഥാനത്ത് കോണ്‍ഗ്രസ്സും. 34 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
കഴിഞ്ഞ പത്തുവര്‍ഷമായി കോര്പ്പറേഷന് ഭരിക്കുന്നത് ബിജെപിയാണ്. ഇരുന്നൂറില്‍ അധികം സീറ്റുകള്‍ ബിജെപി നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളും. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആധിപത്യം ഉറപ്പിച്ച വിജയം കരസ്ഥമാക്കിയ ആം ആദ്മി പാര്‍ട്ടിക്ക് ഏറെ നിര്‍ണായകമാണ് കോര്പ്പറേഷന് ഫലങ്ങള്‍.
മൂന്ന് കോര്‍പ്പറേഷനുകളിലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. സൗത്ത് ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി എന്നിവിടങ്ങളില്‍ ലീഡ് ചെയ്യുന്നതെല്ലാം ബി.ജെ.പിയാണ്. ഇതോടെ ഹാട്രിക് വിജയത്തിലേക്കുള്ള പാതയിലാണ് ബി.ജെ.പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."