ക്രൊയേഷ്യ; സമര്‍പ്പണത്തിന്റെ ഫുട്‌ബോള്‍
തലക്കനങ്ങള്‍ക്കോ പേരിനോ പെരുമക്കോ ഫുട്‌ബോളില്‍ സ്ഥാനമില്ലെന്ന് തെളിയിക്കുന്ന ജയമായിരുന്നു കഴിഞ്ഞ ദിവസം ലോകം ലുഷ്‌നിക്കിയില്‍ കണ്ടത്. കളത്തില്‍ സര്‍വവും സമര്‍പ്പിച്ച് പോരാടിയാല്‍ ജയം കൂടെയുണ്ടാകുമെന്നതിന്റെ വ്യക്തമായ തെളിവ്. കളത്തിലിറങ്ങിയാല്‍ പാരമ്പര്യത്തിന്റെ പെരുമ പറഞ്ഞിട്ട് കാര്യമില്ല, പ്രശസ്തിയുടെ പോരിശക്ക് സ്ഥാനമില്ല. എല്ലാം അര്‍പ്പിച്ച് പോരാടിയില്‍ ജയം കൂടെയെത്തും എന്നതില്‍ സംശയമില്ല. പ്രീക്വാര്‍ട്ടര്‍ മുതല്‍ ക്രൊയേഷ്യ കളിച്ച എല്ലാ കളിയും ആദ്യ പത്തുമിനുട്ടിനുള്ളില്‍ ക്രോയേഷ്യ ഗോള്‍ വഴങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളിലും 120 മിനുട്ട് വരെ അധ്വാനിച്ച് കളിച്ചായിരുന്നു ക്രൊയേഷ്യ ജയം പിടിച്ച് വാങ്ങിയത്.
ലോകകപ്പ് ഫുട്‌ബോളില്‍ ഒരാളും പ്രവചിക്കാത്തതാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ഒരാളും കാണാത്തത് ഇതാ ഇവിടെ യാഥാര്‍ത്യമായിരിക്കുന്നു. ക്രൊയേഷ്യയെന്ന പ്രതിരോധ സമവാക്യം ലോക ഫുട്‌ബോളില്‍ മറ്റൊരു ചരിത്രം രചിക്കുകയായിരുന്നു. 1998ലെ അരങ്ങേറ്റ ലോകകപ്പില്‍ തന്നെ മൂന്നാം സ്ഥാനക്കാരായി ചരിത്രം കുറിച്ച ടീമായിരുന്നു ക്രൊയേഷ്യ. അതിനു ശേഷം ഫുട്‌ബോള്‍ ചരിത്രത്തില്‍ കൂടുതലൊന്നും ക്രൊയേഷ്യ എഴുതിച്ചേര്‍ത്തിട്ടില്ല. എന്നാല്‍ റഷ്യയില്‍ പുതിയ ചരിത്രമെഴുതിയിരിക്കുകായണ് മോഡ്രിച്ചും സംഘവും. ആദ്യ മായിട്ടാണ് ക്രൊയേഷ്യന്‍ ടീം ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്നത്. ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ലെന്ന തിരിച്ചറിവായിരുന്നു ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിച്ചത്.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ഫുട്‌ബോള്‍ രാജാക്കന്മാരായ അര്‍ജന്റീനയെ മൂന്നെണ്ണം കൊടുത്ത് വിട്ടപ്പോഴെ ക്രൊയേഷ്യയുടെ ഫണം ഉയര്‍ന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച വിജയവുമായി രണ്ടാം റൗണ്ടിലെത്തിയ ക്രൊയേഷ്യക്ക് പ്രീക്വാര്‍ട്ടര്‍ മുതലുള്ള മത്സരങ്ങളില്‍ 120 മിനുട്ട് വരെ കളിക്കേണ്ടി വന്നു. 120 മിനുട്ടിന് ശേഷവും സമനിലിയില്‍ തുടര്‍ന്ന് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടതിന് ശേഷമായിരുന്നു ക്രൊയേഷ്യയുടെ ജയം. ഡെന്‍മാര്‍ക്കുമായുള്ള മത്സരത്തില്‍ ഒന്നാം മിനുട്ടില്‍ തന്നെ ഗോള്‍ വീണപ്പോള്‍ ടീം തളര്‍ന്നില്ല. നാലാം മിനുട്ടില്‍ തന്നെ ഗോള്‍ തിരിച്ച് കൊടുത്ത്മത്സരത്തിലേക്ക് തിരിച്ചുവന്നു. റഷ്യയുമായി കളിച്ച ക്വാര്‍ട്ടര്‍ മത്സരത്തിലും ഇതായിരുന്നു സ്ഥിതി. 31-ാം മിനുട്ടില്‍ റഷ്യ ആദ്യ ഗോള്‍ നേടിയിട്ടും 120 മിനുട്ട് വരെ റഷ്യയെ സമനിലയില്‍ പിടിച്ചു കെട്ടി. പിന്നീട് നടന്ന പെനാല്‍റ്റിയിലായിരുന്നു ക്രോട്ടുകള്‍ ജയം കൊയ്തത്. മാന്‍സൂക്കിച്ച്. മോഡ്രിച്ച്, സുബാസിച്ച് എന്നിവരടക്കമുള്ള താരങ്ങള്‍ തളര്‍ന്നു തുടങ്ങിയിരുന്നെങ്കിലും ഒരിക്കലും ചോരാത്ത പോരാട്ടം വീര്യം പുറത്തെടുത്തായിരുന്നു ക്രൊയേഷ്യ ജയിച്ചുകയറിത്.
സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരവുംഇത്തരത്തിലായിരുന്നു. ആദ്യം ഗോള്‍ വഴങ്ങിയിട്ടും ഗോള്‍ തിരിച്ച് നല്‍കി 120 മിനുട്ട് വരെ കളി നീട്ടി ജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. 120 മിനുട്ട് വരെ കളിച്ചിട്ടും ഒറ്റ താരവും മൈതൈനം വിട്ട് കയറിയില്ല. മാല്‍സൂക്കിച്ചു, മോഡ്രിച്ചും, സുബാസിച്ചും ക്ഷീണിതരായിരുന്നെങ്കിലും മുന്നില്‍ നിന്ന് നയിച്ചത് കൊണ്ട് മാത്രമായിരുന്നു ആദ്യ പത്തുമിനിട്ടുനുള്ളല്‍ ഗോള്‍ വഴങ്ങിയ മൂന്ന് മത്സരങ്ങളിലും തിരിച്ച് വന്ന് ജയം സ്വന്തമാക്കാന്‍ കാരണമായത്. പനിയുണ്ടായിരുന്നിട്ടും റാക്കിട്ടിച്ച് ഇംഗ്ലണ്ടിനെതിരേ മത്സരത്തിനറങ്ങി. കാലില്ലെങ്കിലും ഫ്രാന്‍സിനെതിരേയുള്ള മത്സരത്തില്‍ കളിക്കുമെന്നായിരുന്നു റാക്കിട്ടിച്ചിന്റെ പ്രഖ്യാപനം. ഇതാണ് ഫുട്‌ബോളിലെ അര്‍പ്പണ ബോധം. ജയം ആഗ്രഹിച്ച് അതിന് വേണ്ടി കളിയിലെ അവസാന നിമിഷം വരെ പോരാടുക. അതായിരുന്നു ക്രൊയേഷ്യയുടെ മത്സരങ്ങളില്‍ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."