HOME
DETAILS
MAL
ജസ്റ്റിസ് യു.യു ലളിത് സുപ്രിംകോടതി കൊളീജിയം അംഗമാവും
backup
July 20 2020 | 02:07 AM
ന്യൂഡല്‍ഹി: ജസ്റ്റിസ് ബാനുമതി സുപ്രിംകോടതി ജഡ്ജി സ്ഥാനത്തുനിന്ന് ഇന്നലെ വിരമിച്ച സാഹചര്യത്തില്‍ ജസ്റ്റിസ് യു.യു ലളിത് സുപ്രിംകോടതി കൊളീജിയം അംഗമാവും.
തിങ്കളാഴ്ച മുതലാണ് ലളിത് കൊളീജിയത്തിന്റെ ഭാഗമാവുക. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ, ജസ്റ്റിസുമാരായ എന്‍.വി രമണ, അരുണ്‍ മിശ്ര, റോഹിങ്ടണ്‍ നരിമാന്‍ എന്നിവരാണ് കൊളീജിയത്തിലെ മറ്റംഗങ്ങള്‍.
സുപ്രിംകോടതിയിലെ മൂന്നാമത്തെ മുതിര്‍ന്ന ജഡ്ജിയായ അരുണ്‍ മിശ്ര ഈ വര്‍ഷം സപ്തംബര്‍ അഞ്ചിന് വിരമിക്കും.
ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന അഞ്ചംഗങ്ങളാണ് കൊളീജിയത്തിലുണ്ടാവുക.
സുപ്രിംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയവയെല്ലാം തീരുമാനിക്കുന്നത് കൊളീജിയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്.
സുപ്രിംകോടതിയിലെ അഭിഭാഷകനായിരുന്ന ജസ്റ്റിസ് ലളിതിനെ 2014 ഓഗസ്റ്റ് 13ന് നേരിട്ട് സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുകയായിരുന്നു.
കേന്ദ്രസംഘത്തിന്റെ പരിശോധന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."