HOME
DETAILS
MAL
യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ ഗണ്മാന് ജയ്ഘോഷിനെ കസ്റ്റംസും ഐ.ബിയും ചോദ്യംചെയ്തു
backup
July 20 2020 | 03:07 AM
തിരുവനന്തപുരം: ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ ഗണ്മാന് ജയ്ഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്തു.
ആശുപത്രിയില്‍ എത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച സംഘം ജയ്ഘോഷിനെ വീണ്ടും ചോദ്യം ചെയ്യും. ഐ.ബിയും ജയ്ഘോഷില്നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ജയഘോഷിന്റെ ആത്മഹത്യാശ്രമം നാടകമാണെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷുമായും സരിത്തുമായും ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്ത ദിവസങ്ങളില്‍ തുടര്‍ച്ചയായി ജയ്ഘോഷ് സംസാരിച്ചിരുന്നു. ഇതിനാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചില വിവരങ്ങളെങ്കിലും ജയഘോഷിന് അറിയാമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
തന്നെ ആരോ അപായപ്പെടുത്തുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ജയ്ഘോഷ് ആരില്‍ നിന്നാണ് ഭീഷണിയെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. തനിക്കെതിരേയുള്ള ഭീഷണികളെപ്പറ്റി ജയ്ഘോഷ് പലരോടും പറഞ്ഞ കാര്യങ്ങളിലും വൈരുധ്യമുണ്ടെന്ന് കസ്റ്റംസ് പറയുന്നു. ഭീഷണി ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഇക്കാര്യം പൊലിസിനെ അറിയിച്ചില്ലെന്നതും സംശയം ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് എത്തി മൊഴി എടുത്തെങ്കിലും ഈ മൊഴിയിലും ആരില്‍ നിന്നാണ് ഭീഷണിയുണ്ടായതെന്ന് ജയ്ഘോഷ് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."