യു ടേണില്ല, ഇടയ്ക്ക് പ്രവേശനമില്ല; 20,000 കിലോമീറ്റര്‍ ഹൈവേ ഹൈസ്പീഡാവുന്നു
ന്യൂഡല്‍ഹി: അടുത്ത നാല്-അഞ്ചു വര്‍ഷത്തിനുള്ളില്‍ 20,000 കിലോ മീറ്റര്‍ ഹൈവേ ഹൈ സ്പീഡ് റോഡാക്കാന്‍ പദ്ധതി. മൃഗങ്ങളെ തടയാന്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് ഹെവി വാഹനങ്ങള്‍ക്കും അതിവേഗത്തില്‍ സഞ്ചരിക്കാവുന്ന പാതകള്‍ ഒരുക്കാനാണ് പദ്ധതി.
നിലവില്‍ സൈക്കിള്‍ റിക്ഷ അടക്കം വ്യത്യസ്തങ്ങളായ വാഹനങ്ങള്‍ ഓടുന്ന നമ്മുടെ റോഡുകള്‍ വേഗത കുറയാനും ട്രാഫിക് തടസ്സങ്ങളുണ്ടാവാനും കാരണമാവുന്നു. ജപ്പാനിലെ നാലുവരിപ്പാതകള്‍ ദിനേന 40,000 വാഹനങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ ഇന്ത്യയില്‍ 20,000 വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. ഭൂമി ഏറ്റെടുത്തും നിക്ഷേപം നടത്തിയും റോഡുകള്‍ ആറു വരിയാക്കണമെന്നും ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
യു ടേണുകള്‍ ഇല്ലാതെയും ഇടയില്‍ പ്രവേശനമില്ലാതെയുമായിരിക്കും റോഡുകള്‍ നിര്‍മിക്കുക. ദീര്‍ഘദൂര യാത്രയ്ക്കു സഹായകമാവുന്നതിനാണിത്. മുംബൈ- കൊല്‍ക്കത്ത, മംഗളൂരു- ബെംഗളൂരു, ലുധിയാന- കാണ്ട്ല, പോര്‍ബന്ദര്‍- സില്ചാര് തുടങ്ങി പ്രധാന സാമ്പത്തിക നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളെയായിരിക്കും ഇങ്ങനെ വികസിപ്പിക്കുക. 12000 കിലോമീറ്റര്‍ റോഡ് വികസനത്തിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് ദേശീയപാതാ അതോറിറ്റി തയ്യാറാക്കിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."