HOME
DETAILS
MAL
ഫൈനാന്‍സ് കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന്
backup
July 17 2016 | 17:07 PM
ഗൂഡല്ലൂര്‍: ഫൈനാന്‍സ് കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. ഊട്ടി കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്ന് വായ്പ എടുത്ത് തരാമെന്ന് പറഞ്ഞ് പൊതുജനങ്ങളില്‍ നിന്ന് പണം തട്ടിയെടുത്തെന്ന് കാണിച്ചാണ് ജില്ലാ കലക്ടര്‍ക്ക് പരാതി ലഭിച്ചത്. കുന്നൂര് അളക്കര സ്വദേശികളായ മാല, കല്‍പ്പന, ഗീത, സുബിത, ലക്ഷ്മി എന്നിവരാണ് പരാതി നല്‍കിയത്.
ഊട്ടി സ്വദേശികളായ ദമ്പതികള്‍ക്കെതിരെയാണ് ഇവര്‍ പരാതി നലകിയത്. 8,000 രൂപയാണ് ഒരാള്‍ക്ക് നഷ്ടപ്പെട്ടത്. ഇങ്ങിനെ 4.50 ലക്ഷം രൂപ വരെ തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. ഓരോരുത്തര്‍ക്കും രണ്ടുലക്ഷം രൂപ വായ്പ എടുത്ത് തരാമെന്ന് പറഞ്ഞാണ് കബളിപ്പിച്ചത്. കുന്നൂര് പൊലിസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് ഇവര്‍ കലക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."