HOME
DETAILS
MAL
ക്രൈംബ്രാഞ്ച് അന്വേഷണം പ്രതികാര നടപടിയെന്ന് മുന്‍ വി.സി
backup
July 13 2018 | 04:07 AM
തിരുവനന്തപുരം: തനിക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണ ശുപാര്‍ശ ചെയ്ത സിന്‍ഡിക്കേറ്റ് യോഗ തീരുമാനം പ്രതികാരനടപടിയെന്ന് കേരളാ സര്‍വകലാശാല മുന്‍ വി.സി ഡോ. പി.കെ രാധാകൃഷ്ണന്‍. തികച്ചും തെറ്റിദ്ധാരണാ ജനകവും നിരുത്തരവാദപരവുമായ തീരുമാനമാണിത്.യോഗ്യതയില്ലാത്തവരായതിനാല്‍ താല്‍ക്കാലികമായി സര്‍ക്കാര്‍ നോമിനേഷന്‍ നേടിയ ചില സിന്‍ഡിക്കേറ്റംഗങ്ങളെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് താന്‍ ചാന്‍സലര്‍ക്ക് പരാതി നല്‍കിയതിന്റെ പ്രതികാരമായാണ് ഈ തീരുമാനം.
ഒരു വാരികയില്‍ വന്ന ഒരു ലേഖനത്തെ ആസ്പദമാക്കിയിട്ടുള്ളതാണ് തീരുമാനമെന്ന് മനസിലാക്കുന്നു. കോടതിയലക്ഷ്യമുള്‍പ്പെടെ ഗുരുതര നിയമനടപടികള്‍ക്ക് വിധേയമാകേണ്ട കുറ്റങ്ങള്‍ ആണ് ഇക്കാര്യത്തില്‍ സിന്‍ഡിക്കേറ്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്നും രാധാകൃഷ്ണന്‍ പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."