HOME
DETAILS
MAL
അഭിമന്യു വധം: യു.എ.പി.എ ചുമത്തുന്നത് തീരുമാനിച്ചിട്ടില്ലെന്ന് ഡി.ജി.പി
backup
July 13 2018 | 10:07 AM
കൊച്ചി: മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യു കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ.
മുഴുവന്‍ പ്രതികളെയും പിടികൂടിയ ശേഷം അവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായാല്‍ വകുപ്പ് ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. തെളിവുകളുടെ അടിസ്ഥാനത്തിലാവും അതു തീരുമാനിക്കുക. പ്രതികള്‍ രാജ്യം വിട്ടതായി പൊലിസിന് വിവരം ലഭിച്ചിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു.
ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം സംബന്ധിച്ച കേസില്‍ പൊലിസിനുമേല്‍ ഒരുവിധത്തിലുള്ള സമ്മര്‍ദ്ദവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."