HOME
DETAILS
MAL
കൊവിഡ് വാക്സിനുമായി ബ്രിട്ടന്, മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം
backup
July 21 2020 | 02:07 AM
ലണ്ടന്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ ഓക്സ്ഫഡ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടക്കുന്ന വാക്സിന് പരീക്ഷണത്തില്‍ മനുഷ്യരിലെ ആദ്യഘട്ടം പരീക്ഷണം വിജയകരമെന്ന് റിപോര്‍ട്ട്. വാക്സിന് പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലെ മനുഷ്യരില്‍ വാക്സിന് പരീക്ഷിക്കുന്നതാണ് ഇപ്പോള്‍ വിജയകരമായിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയും ആസ്ട്രാസെനെകെ മരുന്നുകമ്പനിയും ചേര്‍ന്ന് നടത്തുന്ന പരീക്ഷണത്തില്‍ എ.ഇസഡ്.ഡി1222 എന്നാണ് വാക്സിന് ഔദ്യോഗികനാമം നല്‍കിയിട്ടുള്ളത്. മൂന്നാംഘട്ട പരീക്ഷണങ്ങളിലെ ആദ്യഘട്ടത്തില്‍ 1077 പേരിലാണ് പരീക്ഷണം നടത്തിയത്.
ഓക്സ്ഫഡ് സര്‍വകലാശാലയിലെ നഫീല്‍ഡ് ഡിപാര്‍ട്ട്മെന്റ് ഓഫ് മെഡിസിന്റെ ഭാഗമായ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന് വികസിപ്പിച്ചെടുത്തത്. ബ്രിട്ടിഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെക പി.എല്‍.സിയാണ് സര്‍വകലാശാലയ്ക്കു പിന്തുണ നല്‍കുന്നത്. ബ്രിട്ടിഷ് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റിലാണ് ഇതുസംബന്ധിച്ച് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
പരീക്ഷണത്തിലുള്ള വാക്സിന് 18നും 55നും മധ്യേ പ്രായമുള്ളവരില്‍ ഇരട്ട രോഗപ്രതിരോധശേഷി സൃഷ്ടിച്ചതായി ഗവേഷകര്‍ അവകാശപ്പെട്ടു. എല്ലാവരിലും രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞതായി ഓക്സ്ഫഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡോ. അഡ്രിയാന്‍ ഹില്‍ പറഞ്ഞു.
ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ആസ്ട്രസെനെക കമ്പനി പരീക്ഷണം നടത്തുന്നത്. ഇന്ത്യയില്‍ ഓഗസ്റ്റോടെ മനുഷ്യരില്‍ പരീക്ഷിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാര്‍ പൂനവെല്ല അറിയിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."