റിയാദില്‍ മലയാളിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം
റിയാദ്: റിയാദില്‍ മലയാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു വീണ്ടും കവര്‍ച്ചാ ശ്രമം. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി ഷഫീഖിനെയാണ് മാരകായുധം കൊണ്ട് ആക്രമിച്ചു കവര്‍ച്ച നടത്താന്‍ ശ്രമം നടന്നത്.
ആക്രമണത്തില്‍ ഷഫീഖിന്റെ തലയില്‍ മാരകമായ മുറിവ് പറ്റിയിരുന്നെങ്കിലും മുറിവ് ആഴത്തില്‍ ഏല്ക്കാതിരുന്നതിനാല് രക്ഷപ്പെടുകയായിരുന്നു. റിയാദിലെ ബത്ഹയില്‍ രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴായിരുന്നു സംഭവം. വീടിനടുത്തെ ഒരു കെട്ടിടത്തില്‍ മറഞ്ഞിരുന്ന അക്രമി കടന്നു പിടിച്ചു നിലത്തു തള്ളിയിട്ട ശേഷം പാന്റിന്റെയും കുപ്പായത്തിന്റെയും പോക്കറ്റുകളില്‍ നിന്നും പഴ്സും മൊബൈലും ഇഖാമയും കൈക്കലാക്കി. പിന്നീടാണ് വലിയ വെട്ടുകത്തിയെടുത്തു ആഞ്ഞു വെട്ടിയത്. കുതറി എഴുന്നേല്ക്കും മുന്‍പ് തലയുടെ ഇടതു ഭാഗത്തു വെട്ടു കൊണ്ടു. നിലവിളി കേട്ടു ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമി ഓടി രക്ഷപെട്ടു. പൊലിസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെത്തി ആംബുലന്‍സ് വരുത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."