HOME
DETAILS
MAL
വകുപ്പുതല അവലോകനയോഗം
backup
April 26 2017 | 19:04 PM
തിരുവനന്തപുരം: വിവിധ വകുപ്പുകളുടെ ജില്ലയിലെ പ്രവര്ത്തനപുരോഗതികളും നേരിടുന്ന പ്രധാന പ്രശ്നങ്ങളും ജില്ലയുടെ ചുമതലയുള്ള സെക്രട്ടറി ഡോ ഉഷാ ടൈറ്റസ് വിലയിരുത്തി. ഇതിനായി ജില്ലാ കളക്ടര്‍ എസ് വെങ്കിടേസപതിയുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. മാസംതോറും ഇത്തരത്തില്‍ അവലോകനം നടത്തുമെന്നും വകുപ്പുതല പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടിയാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഒരുക്കിയിരുക്കുന്നതെന്നും ഉഷാ ടൈറ്റസ് പറഞ്ഞു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ് വെങ്കടേസപതി, എ ഡി എം ജോണ്‍ വി സാമുവല്‍, വിവിധ വകുപ്പുകളുടെ ജില്ലാ തല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."