HOME
DETAILS

ലൈഫ്: വീട് നിര്‍മാണത്തിനുള്ള പെര്‍മിറ്റുകള്‍ അനുവദിച്ചു

  
backup
July 13, 2018 | 6:44 PM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8


വെമ്പായം: മാണിക്കല്‍ പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണത്തിനുള്ള പെര്‍മിറ്റുകള്‍ അനുവദിച്ചു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പഞ്ചായത്തിലെ ഇരുപത്തൊന്ന് വാര്‍ഡുകളിലെ 221 ഗുണഭോക്താക്കള്‍ക്കാണ് തത്സമയം പെര്‍മിറ്റ് നല്‍കിയത്.
സാധാരണ രീതിയില്‍ മുപ്പത് ദിവസത്തോളം എടുക്കുന്ന പെര്‍മിറ്റ് നല്‍കല്‍, ലൈഫ് ഗുണഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പദ്ധതി നിര്‍വഹണത്തില്‍ കാലതാമസമുണ്ടാകുമെന്നും കണ്ടാണ് പഞ്ചായത്ത് ഭരണസമിതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയെല്ലാം ഒരുമിച്ചിരുത്തി ആറ് കൌണ്ടറുകളിലൂടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി തത്സമയം പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള പ്രത്യേക മേള സംഘടിപ്പിച്ചത്. എല്ലാ ദിവസങ്ങളിലും രാവിലെ പത്തിന് ആരംഭിച്ച് രാത്രി എട്ടുവരെ നീണ്ട പ്രക്രിയയില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരോടൊപ്പം ഭരണസമിതി അംഗങ്ങള്‍, നിര്‍വഹണോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സഹകരിച്ചതോടെ മേള വന്‍ വിജയമാക്കാന്‍ കഴിഞ്ഞു. ശരിയായ രേഖകളും അപേക്ഷയുമായി വന്ന ഗുണഭോക്താക്കള്‍ക്കെല്ലാം പെര്‍മിറ്റ് അനുവദിക്കുകയും നിര്‍വഹണോദ്യോഗസ്ഥനുമായി കരാര്‍ വയ്ക്കുകയും ചെയ്യാന്‍ കഴിഞ്ഞതോടെ ഇവര്‍ക്കെല്ലാം കാലതാമസമില്ലാതെ ആനുകൂല്യം അനുവദിക്കാനും വീടുപണി തുടങ്ങാനും കഴിയും.
ഈ മാസം ഇരുപതിന് പിരപ്പന്‍കോട് ഗവ. എല്‍.പി.എസ് ല്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പദ്ധതിയുടെ ആദ്യ ഗഡു തുക വിതരണം ചെയ്യും. എം.എല്‍.എമാരായ സി. ദിവാകരന്‍, ഡി.കെ മുരളി, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍ പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  2 days ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  2 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  2 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  2 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  2 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  2 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  2 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  2 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  2 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  2 days ago