അയ്യന്‍കാളി അനുസ്മരണം സംഘടിപ്പിക്കുന്നു
തൃശൂര്‍: മഹാത്മാ അയ്യന്‍കാളിയുടെ ജന്മദിനാഘോഷം ഓഗസ്റ്റ് 28ന് തൃശൂരില്‍ വിപുലമായി നടത്തുവാന്‍ അനുസ്മരണ സമിതി യോഗം തീരുമാനിച്ചു. അയ്യന്‍കാളിയെ ഹൈന്ദവവല്കരിക്കാനും അദ്ദേഹത്തിന്റെ ജന്മദിനത്തെ സംബന്ധിച്ച തെറ്റിദ്ധാരണ പരത്താനുമുള്ള ശ്രമങ്ങളില്‍ യോഗം പ്രതിഷേധിച്ചു. ആധുനിക കേരളം കെട്ടിപ്പടുക്കുന്നതില്‍ അയ്യന്‍കാളി വഹിച്ച ചരിത്രപരമായ പങ്ക് ദലിത്, പിന്നാക്ക ജനതക്കിടയില്‍ പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്തു. യോഗത്തില്‍ സി.സി ശ്രീകുമാര്‍ അധ്യക്ഷനായി. ഇ.പി കാര്ത്തികേയന്, എം.വി രാധാകൃഷ്ണന്, എ.കെ സന്തോഷ്, പി.കെ നിഖില്‍, യമുന രാധാകൃഷ്ണന്, കെ.മിനിമോള്‍ സംസാരിച്ചു. ഭാരവാഹികളായി എ.കെ സന്തോഷ് (പ്രസിഡന്റ്), യമുന രാധാകൃഷ്ണന്, മധു കൈപ്പമംഗലം (വൈസ് പ്രസിഡന്റുമാര്‍), ഇ.പി കാര്ത്തികേയന് (സെക്രട്ടറി), വി.ജി ഗോപിക, പി.കെ നിഖില്‍ (ജോ. സെക്രട്ടറിമാര്‍), വിജയന് വല്ലച്ചിറ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."