പാടശേഖരത്തിലെ നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധം
ഹരിപ്പാട്: അപ്പര്‍കുട്ടനാട്ടിലെ വീയപുരം പോട്ട കളയ്ക്കാട് പാടശേഖരത്തിലെ നെല്ല് സംഭരിക്കാന്‍ ക്രമാതീതമായി അധിക നെല്ല് ആവശ്യപ്പെടുന്ന മില്ലുടമകളുടെ കര്‍ഷക ചൂഷണത്തിനെതിരെ മുസ്‌ലിം ലീഗ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. നെല്ല് 15 ദിവസമായി സംഭരണം കാത്ത് കെട്ടിക്കിടക്കുകയാണ്.
അപ്രതീക്ഷിതമായി കാലാവസ്ഥാവ്യതിയാനം സംഭവിച്ചാല്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലെത്തും. സമയ ബന്ധിതമായി നെല്ല് സംഭരിക്കാതെ കര്‍ഷകരെ മാനസീകമായി തളര്‍ത്തുന്ന സമീപനമാണ്ചില മില്ലുടമകള്‍ അനുവര്‍ത്തിക്കുന്നത്. ഇത്തരം മില്ലുകളെ കരിമ്പപട്ടികയില്‍ പെടുത്തണം.
കര്‍ഷകരുടെ സാന്നിദ്ധ്യത്തില്‍ നെല്ലിന്റെ ഈര്‍പ്പ പരിശോധനകള്‍ നടത്തി ഉത്പാദന രംഗത്ത് കര്‍ഷകരെ ഉറപ്പിച്ചു നിര്‍ത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സംഭരിച്ച നെല്ലിന്റെ വില കാലതാമസം കൂടാതെ കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണം. മണ്ഡലം പ്രസിഡന്റ് എ.എം നിസാര്‍ അധ്യക്ഷനായി.
ബൈജു, പി.എ ഷാനവാസ്, ഹാജി പി.അഹമ്മദ്കുട്ടി, സി.ഐ ഇസ്മായില്‍, എന്‍.എ ബഷീര്‍കുട്ടി, അബ്ദുല്‍ഹക്കീം, സൈനുല്‍ ആബിദീന്‍, സന്തോഷ്, വാഹിദ് മുസ്‌ലിയാര്‍, മുഹമ്മദ് സ്വാലിഹ്, റഈസ്, ഇബ്‌റാഹിം, അബ്ദുല്‍മജീദ്, അബ്ദുല്‍ സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പോട്ട കളയ്ക്കാട് പാടശേഖരത്തില്‍ 15 ദിവസമായി കെട്ടിക്കിടക്കുന്ന നെല്ലു സംഭരിക്കാത്ത അധികൃതരുടെ നിലപാടില്‍ വീയപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സംഭരണം നടത്താത്ത പക്ഷം സമര പരിപാടികള്‍ ആവിഷ്‌കരിക്കാനും യോഗംതീരുമാനിച്ചു.
വി.കെ സേവ്യര്‍ യോഗംഉദ്ഘാടനം ചെയ്തു. കെ.ബി രഘു അധ്യക്ഷനായി. ആര്‍ ഗോപി, ഗീതാബാബു, ഐസന്‍ മാത്യു, റോജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."