HOME
DETAILS
MAL
ഹെലികോപ്റ്റര്‍ വഴിതെറ്റി; മമതയുടെ റാലി വൈകി
backup
April 11 2019 | 22:04 PM
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കയറിയ ഹെലികോപ്റ്റര്‍ വഴിതെറ്റി. സംഭവത്തെ തുടര്‍ന്നു മമത പങ്കെടുക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലി വൈകി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഡാര്‍ജിലിങ് ജില്ലയിലെ സിലിഗുരിയില്നിന്നു നോര്‍ത്ത് ദിനാജ്പൂരിലെ ചോപ്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനായി മമത പുറപ്പെട്ട ഹെലികോപ്റ്ററാണ് വഴിതെറ്റി ആകാശത്ത് ഒരു മണിക്കൂറോളം കറങ്ങിയത്. സിലിഗുരിയില്നിന്നു ചോപ്രയിലേക്ക് ഹെലികോപ്റ്റര്‍ യാത്രയ്ക്കു 22 മിനുട്ട് മാത്രമാണ് വേണ്ടതെങ്കിലും ഹെലികോപ്റ്റര്‍ വഴിതെറ്റി ബിഹാര്‍ ഭാഗത്തേക്കു സഞ്ചരിക്കുകയായിരുന്നു. തുടര്‍ന്ന് 55 മിനുട്ടിനു ശേഷമാണ് ഹെലികോപ്റ്റര്‍ ലക്ഷ്യസ്ഥാനത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."