HOME
DETAILS
MAL
ദലൈലാമ ഇന്ന് ആശുപത്രി വിടും
backup
April 11 2019 | 22:04 PM
ന്യൂഡല്‍ഹി: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഇന്നു ആശുപത്രി വിടുമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് 83കാരനായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ലാമ ഇന്ന് ആശുപത്രി വിടുമെന്ന് അദ്ദേഹത്തിന്റെ വക്താവാണ് വ്യക്തമാക്കിയത്.
ഡല്‍ഹിയിലെ സാകേത് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ള ദലൈലാമയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരും അറിയിച്ചിരുന്നു. പിന്‍ഗാമിയെ തങ്ങള്‍ തീരുമാനിക്കുമെന്നു കഴിഞ്ഞ ദിവസം ചൈന ആവര്‍ത്തിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."