കൊവിഡ് കാലത്ത് പ്രതിപക്ഷത്തില്‍ നിന്ന് ക്രിയാത്മകമായ ഒരു ഇടപെടലുമുണ്ടായില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡിന്റെ സമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും ക്രിയാത്മകമായ നിലപാടുണ്ടായോ എന്നാരാഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രവാസികള്‍ക്കിടയിലും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവരിലും സര്‍ക്കാരിനോട് വിരോധം സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. അതിനോട് സമാനമായി മത്സ്യത്തൊഴിലാളികള്‍ക്ക് എതിരാണ് സര്‍ക്കാരെന്ന ഹീനമായ പ്രചാരണം പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്. ആരോടാണ് പ്രതിപക്ഷത്തിന്റെ വെല്ലുവിളി? ബഹുമാനപ്പെട്ട ഹൈക്കോടതിയോടായിരുന്നോ? അതോ നാട്ടിലെ ജനങ്ങളോടായിരുന്നോ?
പ്രതിപക്ഷം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ അപകടം അവര്‍ക്കു മാത്രമല്ല. നാടിനാകെയാണ്. അതു മനസിലാകാത്തതുകൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തില്‍ നീചമായൊരു രാഷ്ട്രീയക്കളിക്ക് തയാറാകുന്നത്.
കേരളത്തില്‍ ഏറ്റവും മികച്ച നിലയിലാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രോഗത്തിന്റെ അപകടം തിരിച്ചറിഞ്ഞതു മുതല്‍ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.
ഈ കൊവിഡ് കാലത്ത് നിങ്ങളുടെ ഭാഗത്തു നിന്ന് ക്രിയാത്മകമായ എന്തെങ്കിലും ഒരു നിലപാടുണ്ടായോ? രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ എന്തെങ്കിലും ഒരു സംഭാവന നിങ്ങള്‍ നല്‍കിയോ? മറിച്ച് രോഗം പടര്‍ത്താന്‍ ബോധപൂര്‍വം നിങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലേ? കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും സമരം നടത്തും എന്ന് പ്രഖ്യാപിച്ചവര്‍ ഇവിടെത്തന്നെയില്ലേ?- പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."