ഈരാറ്റുപേട്ട നഗരസഭയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിലച്ചു
ഈരാറ്റുപേട്ട: ഭരണ പ്രതിസന്ധി തുടരുന്ന ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു.
ഭരണ മാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്ക്കിയില് ഈരാറ്റുപേട്ടയിലെ ചില വാര്‍ഡുകളില്‍ റോഡുകളുടെയും മറ്റ് വികസന പ്രവര്‍ത്തനങ്ങളും നിലച്ചതായി ചില കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. ടൗണ്‍ വാര്‍ഡിലാണ് വികസനം തീരെ നടക്കാതിരിക്കുന്നത്. മസ്ജിദുസ്സലാം റോഡ്, പടിപ്പുരക്കല്‍ റോഡ്, മാര്‍ക്കറ്റ് നടക്കല്‍ റോഡ് എന്നിങ്ങനെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്ക് തുക വക കൊള്ളിച്ചിട്ടും ഇതുവരെയും പണി നടന്നിട്ടില്ല.
വികസനത്തിന്റെ അളവില്‍ കേരളത്തില്‍ ഏറ്റവും കുറവ് പദ്ധതികള്‍ നടപ്പാക്കിയ നഗരസഭയാണ് ഈരാറ്റുപേട്ട. പുഴക്കര റോഡ് 910 വാര്‍ഡ് കാരക്കാട് നടക്കല്‍, 16ാം വാര്‍ഡ് കുഴിവേലിറോഡ്, 3ാം വാര്‍ഡ് കാരക്കാട് റോഡ്, 15ാം വാര്‍ഡ് നടക്കല്‍ സഫാനഗര്‍ റോഡ്, കാടാപുരം റോഡ് എന്നീ റോഡുകളൊക്കെ ടാറിങ് വേലകള്‍ നടക്കാനുണ്ട്. മുനിസിപ്പല്‍ ബില്‍ഡിങ് നവീകരിക്കുന്നതിന് 38 ലഭം രൂപ വകയിരുത്തിയിട്ടുണ്ടങ്കിലും പണികള്‍ ആരംഭിച്ചിട്ടില്ല.
കുറെ നാളുകളായി ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം നില നില്ക്കുന്നതിനാല് ഭരണ പ്രതിനസന്ധിലാണ് നഗരസഭ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."