കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റ്
തിരുവനന്തപുരം: കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖംമിനുക്കിയെത്തുന്നു.
പുതിയതായി 18 സേവനങ്ങള്‍കൂടി ഉള്‍പ്പെടുത്തുന്നതോടെ 58 ഓളം സേവനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ കേരള ഡോട്ട് ജി.ഒ.വി ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റിലൂടെ ലഭിക്കും.പുതിയ വെബ്സൈറ്റിലൂടെ ജനങ്ങള്‍ക്ക് സര്‍ക്കാരുമായി നേരിട്ടിടപെടാനുള്ള അവസരമുണ്ട്.
ടി.സി.എസ് പുനര്‍ നിര്‍മിച്ച വെബ്സൈറ്റില്‍ ജനങ്ങളുമായി ബന്ധപ്പെടുന്ന വിഭാഗം സംസ്ഥാന ഐ.ടി മിഷനാണ് കൈകാര്യം ചെയ്യുന്നത്. ജനങ്ങള്‍ക്ക് പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കാനും വിവിധ വകുപ്പുകളുടെ നിലവാരം വിലയിരുത്താനും ചര്‍ച്ചകള്‍ നടത്താനുമുള്ള അവസരം പുതിയ വെബ്്സൈറ്റിലുണ്ട്.തദ്ദേശ സ്വയംഭരണം, മോട്ടോര്‍ വാഹനം, രജിസ്ട്രേഷന്, റവന്യൂ വകുപ്പുകളില്‍നിന്നുള്ള വിവരങ്ങള്‍ ഈ വെബ്സൈറ്റിലൂടെ ജനങ്ങള്‍ക്ക് ലഭിക്കും. മാത്രമല്ല, മന്ത്രിസഭാ തീരുമാനങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ മറ്റിതര വകുപ്പുകളെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയും പുനര്‍നിര്‍മിച്ച വെബ്സൈറ്റിലുണ്ടാകും.
നേരത്തെ നാല്‍പ്പതോളം സേവനങ്ങള്‍ മാത്രമുണ്ടായിരുന്നപ്പോള്തന്നെ സര്‍ക്കാര്‍ വെബ്സൈറ്റിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നു. പുതിയ സാഹചര്യത്തില്‍ അത് വര്‍ധിക്കും. യൂസര്‍ ഐ.ഡി നിര്‍മിച്ച് മൊബൈല്‍ നമ്പറും ഇ .മെയല്‍ വിലാസവും നല്കിയാല് മാത്രമേ സൗകര്യങ്ങള്‍ സൈറ്റില്‍നിന്നും ഉപയോഗിക്കാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."