HOME
DETAILS

ഇരയ്‌ക്കൊപ്പം നിന്ന് പ്രതിയെ സഹായിക്കുമ്പോള്‍

  
backup
July 22 2020 | 01:07 AM

government-stand-with-culprit-123

 

ഒരു അനാഥബാലികയുടെ രോദനം കേരളസമൂഹത്തിന്റെ കര്‍ണ്ണപടങ്ങളില്‍ അലയടിക്കുമ്പോഴും ബധിരനും മൂകനുമായിരിക്കുന്ന മുഖ്യമന്ത്രിയും ഭരണകൂടവുമാണ് കേരളത്തെ നയിക്കുന്നത്, 'എല്ലാം ശരിയാക്കാം' എന്ന മുദ്രാവാക്യവുമായി വോട്ടു ചോദിച്ച മുന്നണി അധികാര കസേരയിലെത്തിയപ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കണ്ണീര്‍ മാത്രം നല്‍കിയിരിക്കയാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ക്കു പോലും അവരുടെ മാനം സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണിന്ന് കേരളത്തിലുണ്ടായിരിക്കുന്നത്. 'മാതാ- പിതാ- ഗുരു- ദൈവം' എന്ന ആപ്തവാക്യം ഓര്‍ത്തുപോകുന്നു. അച്ഛനും അമ്മയും കഴിഞ്ഞാല്‍ പിന്നെയുള്ള സ്ഥാനം ഗുരുവിനാണ്. രക്ഷിതാക്കള്‍ പ്രഥമ അധ്യാപകരും അധ്യാപകന്‍ രണ്ടാം രക്ഷിതാവും എന്നാണ് പറയാറുള്ളത്. എത്ര മനോഹരമായ വാക്കുകള്‍, എഴുതാനും കേള്‍ക്കാനും അതിമനോഹരം. പക്ഷേ യാഥാര്‍ഥ്യമോ? സംസ്‌കാര സമ്പന്നമായ സമ്പൂര്‍ണ സാക്ഷരത കൈവരിച്ച ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഗുരു പിശാചായി മാറുന്ന കാഴ്ച കണ്ടുനില്‍ക്കേണ്ട ഹതഭാഗ്യരായിപ്പോയി കേരളീയര്‍. പിശാചിന് കഞ്ഞിവയ്ക്കുന്ന ഭരണകൂടവും നിയമപാലകരുമാണ് നമുക്കുള്ളത്.


സാക്ഷിയും(എന്‍.ജി.ഒ) യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസില്‍ സുപ്രിം കോടതിയുടെ 26.5 2004 ലെ വിധിന്യായത്തിലൂടെ ഐ.പി.സി 375 വകുപ്പു മാറ്റിയെഴുതുന്ന രീതിയിലാണ് നിര്‍ദേശങ്ങള്‍ വന്നത്. പിന്നീട് 14. 1. 2012ല്‍ വളരെ ശക്തമായ പോക്‌സോ നിയമം നിലവില്‍വരുകയും ചെയ്തു. എന്നാല്‍ ലൈംഗിക പീഡനങ്ങളില്‍നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി ശക്തമായ നിയമങ്ങളുണ്ടായിട്ടും കേരള പൊലിസ് പാലത്തായിയിലെ ബാലികയോടു കാണിച്ചത് തീര്‍ത്തും അനീതി തന്നെയാണ്. ഇരയുടെ മൊഴിയും മെഡിക്കല്‍ തെളിവുകളുമുണ്ടായിട്ടും പോക്‌സോ വകുപ്പുകള്‍ എടുത്തുമാറ്റി വെറും ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത് തീര്‍ത്തും ഇരയ്ക്കു നീതി നിഷേധിക്കുന്നതിനു തുല്യമാണ്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയില്‍, ആരോഗ്യ, വനിതാ, ശിശുക്ഷേമ മന്ത്രി ശൈലജ ടീച്ചറുടെ നിയോജക മണ്ഡലത്തിലെ പാലത്തായിയില്‍, നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അതേ സ്‌കൂളിലെ അധ്യാപകന്‍ പീഡിപ്പിച്ചിരിക്കുകയാണ്. അറിവ് പകരേണ്ടവര്‍, നന്മകാണിച്ചുകൊടുക്കേണ്ടവര്‍ പ്രതിസ്ഥാനത്ത് എത്തിയിരിക്കുകയാണ്. സവിശേഷമായ പല കാരണങ്ങളാല്‍ ഈ കേസ് പരാജയപ്പെടാതിരിക്കേണ്ടത് കേരളത്തിന്റെ പൊതുബാധ്യത കൂടിയാണ്. പിതാവ് നഷ്ടപ്പെട്ട ഒരു അനാഥ ബാലികയാണ് പീഡനത്തിനിരയായതെന്ന് നാം ഒര്‍ക്കണം.


ഈ വര്‍ഷം മാര്‍ച്ച് 16ന് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതിനു ശേഷം മാര്‍ച്ച് 17ന് പാനൂര്‍ പൊലിസ് കേസെടുത്തു. മാര്‍ച്ച് 18ന് കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കുകയും അന്നു തന്നെ മജിസ്‌ട്രേറ്റിനു മുമ്പാകെ കുട്ടി മൊഴികൊടുക്കുകയും ചെയ്തിട്ടുണ്ട്. ആ മൊഴിയില്‍ തന്നെ കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം വളരെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും വീണ്ടും കുട്ടിയെ തലശ്ശേരി ഡിവൈ.എസ്.പിക്ക് മുമ്പാകെ വിളിച്ചുവരുത്തിയത് നഗ്നമായ പോക്‌സോ നിയമ ലംഘനമാണ്. പ്രസ്തുത നിയമപ്രകാരം ഒരു കാരണവശാലും പീഡനത്തിനിരയായ കുട്ടികളെ പൊലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയോ യൂനിഫോമിട്ട പൊലിസുകാര്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയോ ചെയ്യരുതെന്ന് നിയമത്തില്‍ പറയുന്നുണ്ട്. മാര്‍ച്ച് 17ന് എഫ്.ഐ.ആര്‍ പോക്‌സോ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടും ഒരു ഹീനകൃത്യം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഏപ്രില്‍ 15 വരെ പൊലിസിനു കാത്തുനില്‍ക്കേണ്ടിവന്നത് കേരള പൊലിസിന്റെ പിടിപ്പുകേടായിട്ടു മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. പ്രബുദ്ധരായ കേരള പൊതുസമൂഹത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അതിശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കണ്‍ മുമ്പിലുള്ള പ്രതിയെ അറസ്റ്റ് ചെയ്തതും പോക്‌സോ വകുപ്പുകളിലെ കുറ്റകൃത്യങ്ങള്‍ക്കു റിമാന്‍ഡ് ചെയ്തതും. ലോക്കല്‍ പെലിസിന്റെ അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ പ്രസ്തുത അനേ്വഷണം മാറ്റണമെന്ന് ശക്തമായി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.


ഐക്യരാഷ്ട്രസംഘടനയുടെ ബാലാവകാശ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവച്ചതിനു ശേഷം യു.പി.എ സര്‍ക്കാര്‍ കുട്ടികള്‍ക്കായി, അവരുടെ സംരക്ഷണത്തിനും അഭിമാനകരമായ രീതിയില്‍ ജീവിക്കുന്നതിനും വളരെ ശക്തമായ നിയമങ്ങളുണ്ടാക്കുകയും നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതികളും കൊണ്ടുവന്നു. എന്നാല്‍, നിയമങ്ങളൊക്കെ നിയമ പുസ്തകത്തില്‍ ശയനം പ്രാപിക്കുകയാണ്. യഥാര്‍ഥ നീതി ലഭിക്കേണ്ടവര്‍ക്കു നീതി നിഷേധിക്കപ്പെടുന്നതാണ് നാം ജിവിതത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്.


മൂന്നു മാസം സമയമെടുത്തിട്ടും കൃത്യമായ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്ത ക്രൈംബ്രാഞ്ചില്‍നിന്ന് ഇനി എന്തു നീതിയാണ് ആ ബാലിക പ്രതീക്ഷിക്കേണ്ടത്. പ്രതിക്കെതിരേ ഇരയുടെ മൊഴിയും വൈദ്യപരിശോധനാ തെളിവുകളും നിലനില്‍ക്കെ, ശരിയായ രീതിയില്‍ അേന്വഷണം നടത്തി പോക്‌സോ പ്രകാരം കുറ്റപത്രം സമര്‍പ്പിക്കുന്നതിനു പകരം പ്രതിയെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്തുന്ന രീതിയിലുള്ള കുറ്റപത്രം സമര്‍പ്പിച്ചതിലെ അസ്വാഭാവികത മനസിലാക്കാനുള്ള ബുദ്ധിയുള്ളവരാണ് മലയാളികള്‍.
പാലത്തായി കേസനേ്വഷണ മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥന്റെ ഒരു ഒഡിയോ രണ്ടു മൂന്നു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രസ്തുത ഉദ്യോഗസ്ഥന്‍ ആധുനിക സമൂഹത്തിനു അപമാനമാണ്. ആ ഒഡിയോ കേട്ടപ്പോള്‍ എനിക്കു തോന്നിയത് കോടതി മുറികളില്‍ പ്രതിക്കുവേണ്ടി പ്രതിയുടെ അഭിഭാഷകന്‍ എങ്ങനെയാണോ വാദിക്കുന്നത് അതുപോലെയാണ് ഒരു ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ അപരിചിതനായ ഒരു വ്യക്തിയുമായി സംസാരിക്കുന്നത്. പ്രതിക്കു രക്ഷപ്പെടാനുള്ള പഴുതുകള്‍ എത്ര മനോഹരമായിട്ടാണ് അവതരിപ്പിക്കുന്നത്. ഉന്നത പൊലിസ് ഉദ്യോഗസ്ഥന്റെ അറിവില്ലായ്മയായി പ്രസ്തുത ഒഡിയോയെ കാണാന്‍ മാത്രം വിവരമില്ലാത്തവരല്ല പൊതുസമൂഹം. ബോധപൂര്‍വം പ്രതിയെ രക്ഷിക്കാന്‍ നിഷ്‌കളങ്കന്റെ പരിവേഷം നല്‍കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പോക്‌സോ നിയമത്തിന്റെ അന്തസ്സത്ത നശിപ്പിച്ച പ്രസ്തുത ഉദ്യോഗസ്ഥന്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. ഭാഗിക കുറ്റപത്രമാണ് സമര്‍പ്പിച്ചത് എന്ന് പറയുകയും അതേസമയം ഏറ്റവും രഹസ്യമായിവയ്‌ക്കേണ്ട മൊഴി വരെ ഏതോ അപരിചതന് വളരെ ക്ഷമാപൂര്‍വം വിശദമായി വിവരിച്ചുകൊടുക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥന്‍ പൊലിസ് സേനയ്ക്കു തന്നെ അപമാനമാണ്. പീഡനത്തിനിരയായ പിഞ്ചുബാലികയ്ക്കു സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഉത്തരവാദപ്പെട്ട ബാലാവകാശ കമ്മിഷനും വനിതാ കമ്മിഷനും മൗനം പാലിക്കുകയാണ്.


ഉന്നാവയും കത്‌വയും മനസ്സാക്ഷിയില്ലാതെ നേരിട്ട ബി.ജെ.പിക്ക് കേരള പൊലിസിനെയും കൈയിലെടുക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് കേരളം ഭരിക്കുന്നവരുടെ കഴിവുകേടാണോ, അതോ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ബി.ജെ.പി പ്രീണനമോ?.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago