കൈക്കൂലി: ഫോറസ്റ്റര്‍ വിജിലന്‍സ് പിടിയില്‍
തൊടുപുഴ : കൈക്കൂലിക്കേസില്‍ ഫോറസ്റ്റര്‍ വിജിലന്‍സ് പിടിയിലായി. മൂലമറ്റം സെക്ഷനിലെ ഫോറസ്റ്റര്‍ എ.എം സലീമി (53) നെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 3.30 നായിരുന്നു സംഭവം.
നാടുകാണി സ്വദേശിയായ തടി വ്യാപാരിയോട് പാഴ്തടി കുരുതിക്കളം ചെക്പോസ്റ്റ് കടത്തിവിടുന്നതിന് 5,000 രൂപ ഇയാള്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. രേഖാമൂലം കൊണ്ടുവരുന്ന തടിയായതിനാല്‍ കൈക്കൂലി നല്കാന് വ്യാപാരി വിസമ്മതിച്ചു.
തുടര്‍ന്ന് കോട്ടയം വിജിലന്‍സ് എസ്.പി വി.ജി.വിനോദ്കുമാറിന് പരാതിയും നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കൊടുത്ത നോട്ട് ഇന്നലെ വ്യാപാരി ഫോറസ്റ്റര്‍ക്ക് കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ഫോറസ്റ്ററുടെ വീട്ടില്‍ പരിശോധനയും നടത്തി. പ്രതിയെ ഇന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
വിജിലന്‍സ് ഡിവൈ.എസ്.പി വി.ആര് രവികുമാര്‍, സി.ഐമാരായ റിജോ ജോസഫ്, കെ.എന്‍ രാജേഷ്, എം.കെ പ്രശാന്ത് കുമാര്‍, എസ്.ഐ മാരായ സ്റ്റാന്‍ലി തോമസ്, തുളസീധര കുറുപ്പ്, വിന്‍സെന്റ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."