സര്‍ക്കാര്‍ ബോര്‍ഡ് ദുരുപയോഗം: സിഡ്‌കോ ചെയര്‍മാനെതിരേ നടപടിക്ക് നിര്‍ദേശം
തിരൂരങ്ങാടി: സംസ്ഥാന സര്‍ക്കാരിന്റെ ബോര്‍ഡ് ദുരുപയോഗം ചെയ്ത സംഭവത്തില്‍ സിഡ്‌കോ ചെയര്‍മാനെതിരേ നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശം. സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് കെ.എല്‍ 65 ജെ 1345 ഇന്നോവ വാഹനത്തില്‍ ചുവപ്പ് നിറത്തിലുള്ള കേരള സ്റ്റേറ്റ് ബോര്‍ഡ് അനധികൃതമായി വച്ചിരിക്കുന്നുവെന്ന തിരൂരങ്ങാടിയിലെ പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തുടര്‍ന്ന്, എം.വി.ഐ മാരായ അബ്ദുല്‍ കരീം, അരുണ്‍ കുമാര്‍ എന്നിവരോട് മൂന്ന് ദിവസത്തിനകം അന്വേഷണം നടത്തി നടപടി എടുക്കാന്‍ തിരൂരങ്ങാടി ജോ.ആര്‍.ടി.ഒ എം.പി സുഭാഷ് ബാബു നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സ്റ്റാറ്റിയൂട്ടറി പദവിയുള്ളവര്‍ക്ക് മാത്രമേ ബോര്‍ഡ് പ്രദര്‍ശിപ്പക്കാന്‍ അര്‍ഹതയുള്ളൂ എന്നും സിഡ്‌കോ ബോര്‍ഡ് ചെയര്‍മാന്‍ നിയമലംഘനമാണ് നടത്തുന്നതെന്നും ഇതു നീക്കം ചെയ്യുന്നതിന് നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്നും ജോയിന്റ് ആര്‍.ടി.ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."