HOME
DETAILS

കെ.സി.എയുടെ മറവില്‍ കോടികളുടെ അഴിമതി: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ടി.സി മാത്യു

  
backup
July 13 2018 | 21:07 PM

%e0%b4%95%e0%b5%86-%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95

 

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ മറവില്‍ താന്‍ കോടികളുടെ അഴിമതി നടത്തിയെന്ന ഓംബുഡ്‌സ്മാന്റെ കണ്ടെത്തല്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമെന്ന് കെ.സി.എ മുന്‍ പ്രസിഡന്റ് ടി.സി മാത്യു. തന്റെ ഭാഗം കേള്‍ക്കാതെയും വിശദീകരണം പോലും ചോദിക്കാതെയുമാണ് ഓംബുഡ്‌സ്മാന്‍ തീരുമാനം എടുത്തത്.


കെ.സി.എയുടെ അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഒരു തവണ മാത്രമാണ് തനിക്ക് നോട്ടിസ് ലഭിച്ചത്. മതിയായ രേഖകള്‍ സഹിതം നോട്ടിസ് അയക്കണമെന്നാവശ്യപ്പെട്ട് തിരിച്ച് കത്തയച്ചെങ്കിലും മറുപടിയുമുണ്ടായില്ല. തനിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. ആരോപിക്കപ്പെടുന്ന എല്ലാ കാര്യങ്ങളിലും കെ.സി.എ ആണ് തീരുമാനം എടുത്തിട്ടുള്ളത്. യോഗങ്ങളുടെ മിനുട്‌സ് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുമെന്നും എല്ലാ തെളിവുകളും കൈവശമുണ്ടെന്നും ടി.സി മാത്യു പറഞ്ഞു. ഓംബുഡ്‌സ്മാന്റെ ഉത്തരവിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും തനിക്കെതിരേ വ്യാജ രേഖ തയാറാക്കുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കെ.സി.എ ഭാരവാഹികള്‍ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേട്ടുകേള്‍വിയില്ലാത്ത വിധമാണ് ഓംബുഡ്‌സ്മാന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പരിഹസിച്ചു. ക്രിക്കറ്റ് അസോസിയേഷനില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തിനകത്തും തിരുവനന്തപുരത്തും എല്ലാ വിധ സൗകര്യങ്ങളോടു കൂടിയുള്ള ഓഫിസ് സംവിധാനമുള്ളപ്പോഴാണ് അസോസിയേഷന്റെ യോഗങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വിളിച്ചു ചേര്‍ക്കുന്നത്. ഇത്തരം അഴിമതികളുടെ തെളിവുകള്‍ പുറത്ത് കൊണ്ടുവരും. പ്രതികാര ബുദ്ധിയോടെയാണ് അസോസിയേഷന്‍ തന്നോട് പെരുമാറുന്നത്. ബി.സി.സി.ഐയില്‍ തനിക്ക് ലഭിക്കേണ്ട സ്ഥാനം നഷ്ടപ്പെടുത്തുകയാണ് ലക്ഷ്യം.


പുറംകരാര്‍ ജോലികളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഇ.ആര്‍.പി സോഫ്റ്റ്‌വെയര്‍ നടപ്പാക്കാന്‍ തീരുമാനിച്ചതും നിലവിലെ ഭാരവാഹികള്‍ അടക്കമുള്ളവര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പാസാക്കിയതുമാണ്. അതിനെല്ലാം ഉത്തരവാദി താന്‍ മാത്രമാണെന്ന് കണ്ടെത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. തൊടുപുഴയില്‍ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് പാറ പൊട്ടിച്ച വകയില്‍ 70 ലക്ഷം രൂപയും സ്ഥലം നികത്തലിനും ലെവല്‍ ചെയ്തതിനും ഒരു കോടി രൂപയും കെ.സി.എക്ക് ലാഭം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ അസോസിയേഷനിലുണ്ടെന്നും ടി.സി മാത്യു പറഞ്ഞു.


കാസര്‍കോട് സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് 17 ലക്ഷം രൂപയോളം ഈടാക്കണം എന്ന ഓംബുഡ്‌സ്മാന്‍ ഉത്തരവ് ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം വാങ്ങുമ്പോള്‍ ഉള്ളതിനേക്കാള്‍ 17 സെന്റ് കൂടുതലാണ് ഗ്രൗണ്ട് ഏരിയ. ഇതെങ്ങനെ അഴിമതിയാകും.
സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ പരാതി വിജിലന്‍സ്, ജില്ലാ കലക്ടര്‍, റവന്യു ഇന്റലിജന്‍സ് സംഘം എന്നിവര്‍ പ്രത്യേകം അന്വേഷിച്ച് അടിസ്ഥാനരഹിതമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. നിയമലംഘനങ്ങള്‍ ഒന്നും തന്നെയില്ലെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.സി.എ മുന്‍ സെക്രട്ടറി ടി.എന്‍ അനന്തനാരായണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ കെ.സി.എ നിയമ നടപടിക്ക്

 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ കെ.സി.എ നിയമനടപടിക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കെ.സി.എക്കെതിരേ നിരന്തരം വ്യാജ പ്രചാരണം നടത്തുന്ന കൊല്ലം ക്രിക്കറ്റ് എന്ന ഫേസ്ബുക്ക് പേജിനെതിരേ പൊലിസ് സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ മനോജ് എബ്രഹാമിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. യാതൊരു അടിസ്ഥാനവുമില്ലാതെ വെറും ഊമക്കത്തുകളുടെ അടിസ്ഥാനത്തില്‍ കെ.സി.എക്കെതിരേ വ്യക്തിത്വം വെളിപ്പെടുത്താതെ ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. ഇതിനെതിരേ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago