'പൊന്നാനിയിലെ സംഘര്‍ഷത്തിന് കാരണം സി.പി.എമ്മിലെ വിഭാഗീയത'
പൊന്നാനി: സി.പി.എമ്മിലെ വിഭാഗീയതയാണ് പൊന്നാനി നഗരസഭയിലെ സംഘര്‍ഷത്തിന് കാരണമായതെന്നും ചെയര്മാന് ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്നും യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.
സി.പി.എമ്മിലെ വിഭാഗീയത മൂലം ചെയര്മാന് പൊതുമധ്യത്തില്‍ താറടിച്ചു കാണിക്കാന്‍ സി.പി.എമ്മിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ നടത്തിയ നാടകമാണ് പൊന്നാനി നഗരസഭ കൗണ്‍സില്‍ ഹാളില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. സംഭവം ചെയര്മാന് ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞില്ല.
പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളില്‍ ചെയര്‍മാനെ കരുവാക്കാന്‍ യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ക്ക് നേരെ ചിലര്‍ ബോധപൂര്‍വം അക്രമം നടത്തുകയായിരുന്നുവെന്നും ചെയര്മാന് യു.ഡി.എഫ്. കൗണ്‍സിലര്‍മാരോട് പക്ഷപാതിത്വപരമായാണ് പെരുമാറുന്നതെന്നും പ്രതിപക്ഷ വാര്‍ഡുകളില്‍ നടക്കുന്ന പരിപാടിയില്‍ നിന്ന് മന:പൂര്‍വം കൗണ്‍സിലര്‍മാരെ മാറ്റി നിര്‍ത്തുകയാണെന്നും യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉണ്ണികൃഷ്ണന് പൊന്നാനി,വി.പി.ഹുസൈന് കോയ തങ്ങള്‍,സി.ജോസഫ്,സി.ഗംഗാധരന്,യു.മുനീബ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."