ഓക്‌സ്ഫഡ് വാക്‌സിന്‍ ഈ വര്‍ഷം വിപണിയിലെത്തുമെന്ന് ഉറപ്പില്ല
ലണ്ടന്‍: ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി ഗവേഷകര്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചെങ്കിലും ഈ വര്‍ഷം വിപണിയിലെത്തുമെന്ന് ഉറപ്പില്ല. ഈവര്‍ഷം അവസാനത്തോടെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാവുമെങ്കിലും അപ്പോള്‍ തന്നെ വിപണിയിലെത്തിക്കാനാവുമെന്ന് ഉറപ്പില്ലെന്ന് വാക്‌സിന്‍ വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ സാറ ഗില്‍ബര്‍ട്ട് പറഞ്ഞു.
എ.ഇസഡ്.ഡി1222 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളിലെ ആദ്യ ഘട്ടമായി 1077 പേരില്‍ പരീക്ഷിച്ചപ്പോള്‍ രോഗപ്രതിരോധശേഷി വര്‍ധിക്കുന്നതായും രോഗികളിലെ ആന്റി ബോഡികളുടെ എണ്ണം വര്‍ധിക്കുന്നതായും കണ്ടെത്തിയിരുന്നു. എന്നാല്‍ വാക്‌സിന്‍ അന്തിമഘട്ട പരീക്ഷണത്തില്‍ വിജയിക്കുകയും വന്‍തോതില്‍ ഉല്‍പാദിപ്പിക്കാനാവുകയും ചെയ്താലേ ഈവര്‍ഷം തന്നെ മരുന്ന് രോഗികള്‍ക്ക് നല്‍കാനാവൂവെന്ന് സാറ പറഞ്ഞു. അതോടൊപ്പം മരുന്ന് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഉടന്‍ ലഭ്യമാവുകയും വേണം. സെപ്റ്റംബറോടെ 10 ലക്ഷം ഡോസ് വാക്‌സിന്‍ നിര്‍മിക്കാനാണ് ഓക്‌സ്ഫര്‍ഡ് യൂനിവേഴ്‌സിറ്റിയും ബഹുരാഷ്ട്ര മരുന്നുനിര്‍മാണ കമ്പനിയായ ആസ്ട്രാസെനെകെയും ശ്രമിക്കുന്നത്. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ അവസാനവട്ട പരീക്ഷണം ബ്രസീല്‍, ദക്ഷിണാഫ്രിക്ക, യു.എസ് എന്നിവിടങ്ങളിലായായിരിക്കും നടത്തുക.
ഓഗസ്റ്റില്‍ ഇന്ത്യയില്‍ മനുഷ്യരിലെ പരീക്ഷണം ആരംഭിക്കുമെന്ന് ആസ്ട്രസെനെക്കയുമായി മരുന്ന് നിര്‍മാണത്തില്‍ സഹകരിക്കുന്ന ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കാണിക്കുന്നില്ലെന്നാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ ലാന്‍സെറ്റ് പറയുന്നത്.
വാക്‌സിന്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരില്‍ ഇരട്ട രോഗപ്രതിരോധശേഷി സൃഷ്ടിച്ചതായി ഗവേഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."