HOME
DETAILS
MAL
കൊവിഡ് വ്യാപനം: നിയമസഭാ സമ്മേളനം മാറ്റിയേക്കും
backup
July 22 2020 | 05:07 AM
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം മാറ്റിവെക്കാന്‍ തീരുമാനം. ഈ മാസം 27നാണ് ഒരു ദിവസത്തേക്ക് സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്. ധനകാര്യബില്‍ ഓര്‍ഡിനന്‍സായി പാസാക്കും. ഇതിനായി നാളെ മന്ത്രിസഭായോഗം ചേരും.
അതേ സമയം സഭാ സമ്മേളനം മാറ്റിവെക്കുന്നതിനെതിരെ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യ ബില്‍ ഈ മാസം മുപ്പതോടെ അസാധുവാകും. ഈ സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു പ്രധാന അജണ്ട. ജൂലൈ 27ന് ഒരു ദിവസത്തേക്കാണ് സഭ ചേരാന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കി ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."