മഞ്ചേരി മെഡിക്കല്‍ കോളജില്‍ എക്കോ കാര്‍ഡിയോഗ്രാഫി ഉപകരണം സജ്ജം
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഹൃദയ ചികിത്സയ്ക്ക് അത്യാധുനിക സംവിധാനങ്ങളൊരുങ്ങി. ഹൃദയ ചികിത്സക്ക് അത്യാവശ്യമായ എക്കോ കാര്‍ഡിയോഗ്രാഫി മെഷീനും രോഗനിര്‍ണയത്തിനു കൂടുതല്‍ ഉപയോഗപ്രദമായ കളര്‍ഡോപ്ലര്‍ മെഷീനുമാണ് പുതുതായി സജ്ജമായിരിക്കുന്നത്. കൂടാതെ, രണ്ട് എക്‌സ്‌റേ മെഷീനുകളും കംപ്യൂട്ടര്‍വല്‍കൃത കേന്ദ്ര ലൈബ്രറി സംവിധാനവും ഒരുങ്ങിയിട്ടുണ്ട്.
ഗര്‍ഭിണികള്‍ക്കുള്‍പ്പെടെ വിവിധ ചികിത്സയ്ക്ക് ഉപയോഗികക്ാവുന്ന കളര്‍ഡോപ്ലര്‍ സജ്ജമാക്കുന്നതിനു 35ലക്ഷം രൂപയാണ് ചെലവ്. 13ലക്ഷം രൂപ ചെലവഴിച്ചാണ് എക്കോ കാര്‍ഡിയോഗ്രാഫി മെഷീന്‍ സംവിധാനിച്ചിരിക്കുന്നത്. ഹൃദയത്തില്‍ രക്തത്തിന്റെ പമ്പിങ് കാണാനും ഇതിലൂടെ ഹൃദയ ചികിത്സ കാര്യക്ഷമമാക്കാനും ഈ ഉപകരണം സഹായകമാകും. അതേസമയം, കാത്‌ലാബ് സൗകര്യമാണ് മഞ്ചേരി മെഡിക്കല്‍ കോളജിനു ഹൃദയചികിത്സ രംഗത്ത് ഇനി അത്യാവശ്യം.
വര്‍ഷങ്ങളോളമായി കാത്‌ലാബ് സൗകര്യം കാത്തുകിടക്കുകയാണ് മഞ്ചേരി മെഡിക്കല്‍ കോളജ്. നിലവില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ ഡോക്ടര്‍ സേവനസജ്ജമായി ഉണ്ടങ്കിലും ഡിപ്പാര്‍ട്ട്‌മെന്റില്ലാത്തതു വലിയ കുറവാണിപ്പോഴും. കാത്‌ലാബ് ഒരുക്കുന്നതിനായി അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ടങ്കിലും തുടര്‍നടപടികള്‍ ചുവപ്പുനാടയിലാണ്.
പുതുതായി ഒരുക്കിയിട്ടുള്ള ലൈബ്രറിയില്‍ 30 കംപ്യൂട്ടറുകളും അനുബന്ധ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു ഗവേഷണ പഠനത്തിനാവശ്യമായ പുതിയ പുസ്തകങ്ങളും ലൈബ്രറിയിലുണ്ടാകും. കാന്‍സര്‍ കെയര്‍ പദ്ധതിക്കുവേണ്ടി അനുവദിച്ച ഒരു കോടി രൂപകൊണ്ടു മാമോഗ്രഫി ഉപകരണം വാങ്ങാനും തീരുമാനമായിട്ടുണ്ട്. ന്യൂറോ സര്‍ജറി വിഭാഗം, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം, കാര്‍ഡിയോളജി എന്നിവ ഒരുക്കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ട്. സി.ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി കിഫ്ബി വഴി മറ്റൊരു പ്രൊജക്ടും സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."