വാഹനപരിശോധനയ്ക്കിടെ സ്ഫോടക ശേഖരം പിടികൂടി
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വാഹനപരിശോധനയ്ക്കിടെ വന്‍ സ്ഫോടക ശേഖരം പിടികൂടി. വള്ളിക്കാപറ്റ ആനക്കയം ചെക്പോസ്റ്റ് ഭാഗത്തു പരിശോധനയ്ക്കിടയിലാണ് മാരുതി വാഗണര്‍ വാഹനത്തില്‍നിന്ന് ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്.
മൂന്നു വ്യത്യസ്ത കമ്പനി നിര്‍മിതമായ 148 ജലാറ്റിന്‍ സ്റ്റിക്കുകളുമായി നറുകര മേലാക്കം മുസ്ലിയാരകത്ത് അബ്ദുര്റഹ്മാനാ (48) ണ് പെരിന്തല്‍മണ്ണ റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.ഇ ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെയും സംഘത്തിന്റെയും പിടിയിലായത്. പാതയോരത്തെ മദ്യശാലകളും മറ്റും പൂട്ടിയതിന്റെ അടിസ്ഥാനത്തില്‍ വാഹനപരിശോധനയും കള്ളുഷാപ്പ് പരിശോധനയും നടത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സ്ഫോടക ശേഖരം പിടികൂടിയത്.
അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സി.എ മാത്യൂ, ഓഫിസര്‍മാരായ ഷിബു, സജയ്യകുമാര്, പി.എച്ച് പ്രത്യൂഷ്, പി. അനീഷ്കുമാര്‍, കെ.സി അച്യുതന്, വി.കെ ശംസുദ്ദീന്‍ എന്നിവരാണ് ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."