HOME
DETAILS

നോട്ടിസയക്കാന്‍ തനിക്ക് പൂര്‍ണ അധികാരമുണ്ട്; ഹൈക്കോടതി നടപടിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് സ്പീക്കര്‍

  
backup
July 22 2020 | 06:07 AM

national-speaker-to-move-sc-against-hc-order

ജയ്പൂര്‍: രാജസ്ഥാന്‍ രാഷ്ട്രീയപ്പോര് കൂടുതല്‍ സങ്കീര്‍ണതയിലേക്ക്. സച്ചിന്‍ പൈലറ്റിനും 18 എം.എല്‍.എമാര്‍ക്കുമെതിരെയുള്ള നടപടി നീട്ടിവെക്കാനുള്ള രാജസ്ഥാന്‍ ഹൈക്കോടതിയുടെ തീരുമാനം സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി രാജസ്ഥാന്‍ സ്പീക്കര്‍ സി.പി ജോഷി. ഷോക്കോസ് നോട്ടിസ് അയക്കാന്‍ സ്പീക്കര്‍ക്ക് സമ്പൂര്‍ണ അധികാരമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'' സുപ്രിംകോടതിയില്‍ ഹൈക്കോടതിയുടെ കാലതാമസവും ഇടപെടലും സ്പീക്കര്‍ ചോദ്യം ചെയ്യും. കൂറുമാറ്റ വിരുദ്ധതയെക്കുറിച്ച് തീരുമാനിക്കാന്‍ സ്പീക്കറിന് മാത്രമേ കഴിയൂ എന്ന് സുപ്രീംകോടതി നന്നായി നിര്‍വചിച്ചിരിക്കുന്നു. നോട്ടിസ് അയയ്ക്കാന്‍ സ്പീക്കറിന് പൂര്‍ണ അധികാരമുണ്ട്, ''സി.പി ജോഷി മാധ്യമങ്ങളോട് പറഞ്ഞു.

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനും കൂടെയുള്ള എം.എല്‍.എമാര്‍ക്കുമെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ചൊവ്വാഴ്ച സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

അംഗങ്ങളെ അയോഗ്യരാക്കുന്നതില്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്‌വി കോടതിയില്‍ വാദിച്ചിരുന്നെങ്കിലും അയോഗ്യത നടപടികള്‍ ആരംഭിക്കാനുള്ള സ്പീക്കറുടെ തീരുമാനം നീട്ടിവെക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത് രണ്ടാമത്തെ തവണയാണ് നടപടി നീട്ടിവെക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago