തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ മറ്റൊരു വിദ്യാര്‍ഥിക്ക് കൂടി കൊവിഡ്: ആശങ്കയേറുന്നു
തിരുവനന്തപുരം: കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂന്തുറ സ്വദേശിയായ വിദ്യാര്‍ഥിക്കാണ് രോഗം. വലിയ തുറ സെന്റ് ആന്റണീസിലാണ് പരീക്ഷ എഴുതിയത്. വിദ്യാര്‍ഥിയുടെ അമ്മയ്ക്ക് കൊവിഡ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മകനേയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ കൊല്ലം സ്വദേശിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൈമനത്തെ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ കൊല്ലം അഞ്ചല്‍ സ്വദേശിയായ വിദ്യാര്‍ഥിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ തിരുവനന്തപുരത്ത് പരീക്ഷയെഴുതിയ മറ്റ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറി.
കോഴിക്കോട് കീം പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിക്കൊപ്പം പരീക്ഷഹാളിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."