HOME
DETAILS
MAL
മാതാപിതാക്കളെ വധിച്ച ഭീകരരെ പെണ്‍കുട്ടി വെടിവെച്ച കൊന്നു
backup
July 22 2020 | 08:07 AM
കാബൂള്‍: രക്ഷിതാക്കളെ കൊലപ്പെടുത്തിയ താലിബാന് തീവ്രവാദികളെ അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടി വെടിവെച്ചുകൊന്നു. എ.എഫ്.പി ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഘോര്‍ പ്രവിശ്യയിലാണ് സംഭവം. തോക്കും പിടിച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പെണ്‍കുട്ടിയുടെ പ്രായം 16 വയസ്സില്‍ താഴെയാണെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സര്‍ക്കാരിനെ പിന്തുണച്ചു എന്നു പറഞ്ഞാണ് തീവ്രവാദികള്‍ കുട്ടിയുടെ മാതാപിതാക്കള വധിച്ചത്. അത്കണ്ടു നിന്ന കുട്ടി ധൈര്യം സംഭരിച്ച് ഭീകരര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. രണ്ട് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെടിയൊച്ച കേട്ട് നാട്ടുകാരെത്തി പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പിന്നാലെ പട്ടാളവുമെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."