HOME
DETAILS
MAL
നിര്‍മാണത്തിലായിരുന്ന റോഡ് ഇടിഞ്ഞു മാനന്തവാടി: നിര്‍മാണം നടക്കുന്ന അരണപ്പാറ-മധ്യപാടി റോഡ് ഇടിഞ്ഞു.
backup
July 14 2018 | 05:07 AM
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അരണപാറ മധ്യപാടി കോളനി റോഡിന്റെ ഇരുഭാഗത്തുള്ള മണ്‍തിട്ട ഇടിഞ്ഞ് കല്ലും ചരലും നിരന്നത്. 2014-15ല്‍ കാട്ടുനായ്ക്ക പ്രത്യേക പദ്ധതിയില്‍ ഉള്‍പെടുത്തി ഒരു കോടി എട്ട് ലക്ഷം രൂപ മുടക്കിയാണ് റോഡ് നിര്‍മിക്കുന്നത്. അന്‍പത് മീറ്ററോളം കുന്നിലെ മണ്ണ് നീക്കിയാണ് റോഡ് ഉണ്ടാക്കിയിട്ടുള്ളത്. മണ്ണ് നീക്കിയപ്പോള്‍ അരിക് കെട്ടാത്തതും തിട്ട ഇടയാന്‍ കാരണമായെന്നും നാട്ടുകര്‍ പറഞ്ഞു. ബാക്കിയുള്ള കുന്നും ഇടിയാന്‍ സാധ്യതയേറെയാണ് മുപ്പതോളം കാട്ടുനായക്ക കുടുംബങ്ങളും ഇവിടെയുണ്ട്. അടിയന്തരമായി ഗതാഗത സൗകര്യം ഏര്പെടുത്തിയില്ലങ്കില് വന്‍ ദുരിതം കോളനിവാസികള്‍ നേരിടേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."