ആശ്വാസമേകി സന്നദ്ധ സംഘടനകളുടെ കുടിവെള്ള വിതരണം
നരിക്കുനി : പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോഴും റവന്യൂ- തദ്ദേശ ഭരണ വകുപ്പുകള്‍ നിസ്സംഗത പുലര്‍ത്തുന്നത് കടുത്ത പ്രതിഷേധത്തിനിടയാക്കുന്നു.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം ചെയ്യാന്‍ പല പഞ്ചായത്തുകളിലും നടപടികളും തുടര്നടപടികളുമുണ്ടാകുമ്പോഴും നരിക്കുനിയില്‍ റവന്യൂ അധികൃതരോ പഞ്ചായത്ത് അധികൃതരോ ഈ രംഗത്ത് മുന്നൊരുക്കംപോലും നടത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും പഞ്ചായത്ത് പരിധിയിലെ കാരകുന്നുമ്മല്‍,നെല്ലിക്കുന്ന്, നൂഞ്ഞികുന്ന് ,മഞ്ഞളാംപൊയില്‍,തൊണ്ട്യപ്പാറ,ചെമ്പക്കുന്ന്,പുറായില്‍, മാമ്പറ്റമ്മല്‍, പുത്തന്‍വീട്, തോല്പാറ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ കടുത്തകുടിവെള്ള ക്ഷാമം അനുഭവിക്കുന്നുണ്ടണ്ട്. പാറന്നൂര്‍ ശിഹാബ്തങ്ങള്‍ റിലീഫ് സെല്‍,പാലോളിത്താഴം പ്രവാസി കൂട്ടായ്മ,മൂന്നാം വാര്‍ഡ് മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി,നരിക്കുനി ക്ലസ്റ്റര്‍ എസ്.കെ എസ്.എസ്.എഫ് തുടങ്ങിയ സന്നദ്ധ സംഘടനകള്‍ നടത്തുന്ന കുടിവെള്ളത്തെ ആശ്രയിക്കുകയാണ് പ്രദേശവാസികള്‍. ആവശ്യക്കാര്‍ക്കെല്ലാം എത്തിക്കാനുള്ള സംവിധാനം ഇനിയും ഉണ്ടാണ്ടായിട്ടില്ല.കൂടുതല്‍ സന്നദ്ധ സംഘടനകള്‍ ഈ രംഗത്തേക്ക് വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."