തലശ്ശേരിയില്‍ എഴുന്നൂറോളം ഹജ്ജാജിമാര്‍ പ്രതിരോധ കുത്തിവെപ്പില്‍ പങ്കാളികളായി
തലശ്ശേരി: ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകുന്ന തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ ഹജ്ജാജിമാര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തി.
രണ്ടു താലൂക്കുകളില്‍ നിന്നുമായി എഴുന്നൂറോളം ഹജ്ജാജിമാര്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തു. ഡോ.രേഖയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് കുത്തിവെപ്പിന് നേതൃത്വം നല്‍കിയത്. കുത്തിവെപ്പിന് എത്തിയ സ്ത്രികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശവും സഹായവും നല്‍കാന്‍ തലശ്ശേരി സി.എച്ച് സെന്റര്‍ വളണ്ടിയര്‍മാരും സജീവമായിരുന്നു.
ജനറല്‍ ആശുപത്രിയിപരിസരത്ത് പ്രത്യേക ഹെല്‍പ്പ്കൗണ്ടറും സി.എച്ച് സെന്റര്‍ ഒരുക്കി.
യുവാക്കള്‍ മുതല്‍ പ്രായം ചെന്ന ഹജ്ജാജിമാരും ഇന്നലെ രാവിലെ എട്ട് മണി മുതല്‍ തന്നെ ക്യാംപില്‍ എത്തിയിരുന്നു. ഇവര്‍ക്കെല്ലാം മഴ നനയാതെ ഇരിക്കാനുള്ള പ്രത്യേക പന്തലും ലഘുഭക്ഷണവും സി.എച്ച് സെന്ററാണ് ഒരുക്കിയത്. പേരാവൂര്‍, ഇരിട്ടി, മട്ടന്നൂര്‍, കൂത്തൂ പറമ്പ്, പാനൂര്‍, തലശ്ശേരി മേഖലകളിലുള്ള ഹജ്ജാജിമാരാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തത്.
ഹജ്ജ് ജില്ലാ ട്രെയിനര്‍ സി.കെ സുബൈര്‍ ഹാജിയെ സി.എച്ച് സെന്റര്‍ അനുമോദിച്ചു. സെന്റര്‍ സെകട്ടറി അഡ്വ.കെ.എ ലത്തീഫ് ഉപഹാരം നല്‍കി. നിയോജക മണ്ഡലം ട്രെയിനര്‍മാരായ ഇ.കെ മൊയ്തൂട്ടി, നയിം, അബ്ദുള്‍ ഗഫൂര്‍, റഫീഖ്, അഹമ്മദ് എന്നിവര്‍ ഹജ്ജാജിമാര്‍ക്ക് നിര്‍ദേശം നല്‍കി.
സി.എച്ച് സെന്റര്‍ ഭാരവാഹികളായ പി.വി സൈനുദ്ദീന്‍, കെ.എ ലത്തീഫ്, എ.കെ അബൂട്ടി ഹാജി, എ.പി മഹമൂദ്, എ.കെ മുസ്തഫ, സിറാജ് ചാലില്‍, തസ്‌ലിം മാണിയാട്ട്, തസ്‌ലിം ചേറ്റംകുന്ന്, ജംഷീര്‍ മഹമൂദ്, റഷീദ് തലായി, മുനവര്‍ അഹമ്മദ്, ഹനീഫ, ഇജാസ്, റയീസ്, വനിതാ വിങ് വളണ്ടിയര്‍മാരായ സൗജത്ത്, പി.പി സാജിത, ഷെറീന ചൊക്ലി, തസ്‌ലിനി ഫാത്തിമ, റുബ്‌സീന, ആരീഫ, എന്നിവരടങ്ങിയ സി.എച്ച് സെന്റര്‍ ടീം അംഗങ്ങളാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
രാവിലെ എട്ടിന് ആരംഭിച്ച് കുത്തിവെപ്പ് വൈകിട്ട് നാലോടെ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."