HOME
DETAILS
MAL
പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു
backup
April 26 2017 | 23:04 PM
കമ്പില്‍: കമ്പില്‍ ടൗണില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു.
കടുത്ത വേനലില്‍ നാടു വറ്റിവരളുമ്പോഴും അധികൃതര്‍ ഇത് കണ്ടിലെന്ന് നടിക്കുന്നത് നാട്ടുകാര്‍ക്കിടയില്‍ കടുത്ത തിഷേധത്തിനിടയാക്കിരിക്കുകയാണ്. പൈപ്പ്പൊട്ടി മാസങ്ങളായിട്ടും നന്നാക്കാനുള്ള യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. കമ്പില്‍, കൊളച്ചേരി മുക്ക് തുടങ്ങിയ ഇടങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് പതിവു കാഴ്ചയാണ്. പൈപ്പ്പൊട്ടി റോഡില്‍ വെള്ളം ഒഴുകിപ്പോകുന്നത് റോഡ് തകരുന്നതിനും ഇടയാകുന്നുണ്ട്. റോഡില്‍ ചിലയിടങ്ങളില്‍ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. റോഡ് വീതികൂട്ടി ടാറിങ് ചെയ്തതിന് ശേഷമാണ് പൈപ്പ് റോഡിനടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."