HOME
DETAILS
MAL
സോഷ്യല്‍ മീഡിയകളില്‍ അപവാദ പ്രചാരണം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരേ പരാതി
backup
April 12 2019 | 06:04 AM
കാസര്‍കോട്: മുസ്ലിം ലീഗിനെയും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെയും മോശമായ രീതിയില്‍ ചിത്രീകരിക്കുന്നതിനും സമൂഹമധ്യേ അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടി അസ്കര്‍ അലി എന്നയാള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ഐഡിയിലൂടെ വ്യാപകമായി ദുഷ്പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് കാണിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്, എസ്.പി, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനാണ് പരാതി നല്‍കിയത്.
പാര്‍ട്ടിയെയും നേതാക്കളെയും തെരഞ്ഞെടുപ്പ് വേളയില്‍ താറടിച്ചുകാണിക്കുന്നതിനും അപമാനിക്കുന്നതിനും പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപപ്പിക്കാനുമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അഷ്കര്‍ സോഷ്യല്‍ മീഡിയകളിലൂടെ ശ്രമിച്ചു വരുന്നതെന്നും തെരഞ്ഞെടുപ്പ് വേളയില്‍ ജില്ലയില്‍ നിലനില്‍ക്കുന്ന സമധാനന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണിതെന്നും പരാതിയില്‍ ആരോപിച്ചു.
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി അസ്കര്‍ എന്നയാള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനും കേസെടുക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അബ്ദുല്‍ റഹ്മാന് പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."