HOME
DETAILS
MAL
മലയാളി യുവാവ് ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു
backup
July 17 2016 | 20:07 PM
മനാമ: തൃശൂര്‍ കൈപ്പമംഗലം സ്വദേശിയായ യുവാവ് ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മാമീറില്‍ കോള്‍ഡ് സ്റ്റോറില്‍ ജോലി ചെയ്യുന്ന കണ്ണന് (36) ആണുമരിച്ചത്. നാട്ടില്‍ അവധിക്കു പോയി തിരിച്ചെത്തിയിട്ടു രണ്ടാഴ്ചയെ ആയിട്ടുള്ളൂ. ഉച്ചക്കു ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു മുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ശ്രുതിയാണു ഭാര്യ. മൂന്നു വയസ്സുള്ള മകളുണ്ട്. ഇവര്‍ നാട്ടിലാണ്. പെട്രോള്‍ ബങ്ക് ജീവനക്കാരനായ രാമചന്ദ്രന്റെ ഏക മകനാണു കണ്ണന്. എട്ടു വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുകയാണ്. അഞ്ചു വര്‍ഷം മുമ്പാണു വിവാഹിതനായത്. മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മുറിയില്‍ വച്ചാണു മരണം സംഭവിച്ചത് എന്നതിനാല്‍ സി.ഐ.ഡി റിപ്പോര്‍ട്ടു ലഭിച്ചതിനു ശേഷമേ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ എന്നു സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."