ഇറാന്‍ കപ്പലിന് നേരെ യു.എസ് മിസൈല്‍ ആക്രമണം
റിയാദ്: ഇറാന്‍ കപ്പലിന് നേരെ അമേരിക്കയുടെ സൂചനാ മിസൈല്‍ ആക്രമണം. എണ്ണ, വാതക കപ്പലുകള്‍ സഞ്ചരിക്കുന്ന പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണത്തിലേര്‍പ്പെട്ടിരുന്ന അമേരിക്കയുടെ എസ് മഹന്‍ യുദ്ധക്കപ്പലിനു സമീപം ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കപ്പല്‍ ഭീഷണിയായി വന്നതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് സൂചനാ മിസൈല്‍ ആക്രമണം നടത്തിയതെന്ന് നാവികസേനാ വക്താവ് ലഫ്.മാക് കെന്നഗി വ്യക്തമാക്കി.
ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ കപ്പല്‍ പ്രദേശം വിട്ട് പോകുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഇറാന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള പ്രധാന ചരക്ക് പാതയായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ സാന്നിധ്യം ഏറെ അപകടകരമാണെന്ന് ബഹ്‌റൈനും സഊദിയുമടക്കം അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം യു.എ.ഇ സൈന്യവും ഇറാനും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പട്രോളിംഗിലേര്‍പ്പെട്ടിരിക്കുകയായിരുന്ന യു.എ.ഇ സൈനികന്‍ ഇറാന്‍ ബോട്ട് ഇടിച്ചു കൊല്ലപ്പെട്ടിരുന്നു.
മേഖലയെ കൂടുതല്‍ കര്‍ശനമാക്കിയുള്ള ഇറാന്റെ നീക്കങ്ങള്‍ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."