സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നു: മുന്‍ സൈനികരുടെ കത്തിനെച്ചൊല്ലിയും വിവാദം
ന്യൂ ഡല്‍ഹി: സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നതിനെതിരെ മുന്‍ സൈനികര്‍ രാഷ്ട്രപതിക്ക് അയച്ചതെന്നന്ന് അവകാശപ്പെടുന്ന കത്തിനെച്ചൊല്ലിയും വിവാദം. കത്തിനെക്കുറിച്ചോ ഉള്ളടക്കത്തെക്കുറിച്ചോ അറിയില്ലെന്ന് രണ്ട് മുന്‍ സൈനിക മേധാവികള്‍ വ്യക്തമാക്കിയപ്പോള്‍ മുന്‍ സൈനിക മേധാവി സുനീത് ഫ്രാന്‍സിസ് റോഡ്രിഗസും മുന്‍ വ്യോമസേനാ മേധാവി എന്‍ സി സൂരിയുമാണ് കത്ത് നിഷേധിച്ചും രംഗത്തെത്തി. എന്നാല്‍ കത്തില്‍ ഒപ്പിട്ടിരിക്കുന്നത് താന്‍ തന്നെയാണെന്ന് മുന്‍ നാവികസേനാ മേധാവി സുരീഷ് മേത്ത സ്ഥിരീകരിച്ചു.
സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരമൊരു കത്ത് പ്രചരിക്കുന്നതായി അറിഞ്ഞെന്നും എന്നാല്‍ അത്തരമൊരു കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, കത്തെഴുതിയ എല്ലാ സൈനികരെയും പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തു വന്നു. രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കാന്‍ സഹായകമാണ് ഈ കത്തെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.
150 ലധികം മുന്‍ സൈനികര്‍ ഒപ്പിട്ടെന്ന് അവകാശപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കത്തില്‍ രാഷ്ട്രീയലാഭത്തിനായി സൈന്യത്തെ ഉപയോഗിക്കുന്നത് തടയണമെന്നാണ് ആവശ്യപ്പെടുന്നത്. ബാലാകോട്ടില്‍ പ്രത്യാക്രമണം നടത്തിയ ഇന്ത്യന്‍ സൈനികരെ 'മോദിജിയുടെ സേന' എന്ന് പരാമര്‍ശിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം എടുത്തു പറഞ്ഞാണ് കത്തില്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. അടിയന്തരമായി ഇടപെടണമെന്നും സേനകളെക്കുറിച്ചുള്ള പരാമര്‍ശം രാഷ്ട്രീയക്കാര്‍ സ്വന്തം ലാഭത്തിന് ഉപയോഗിക്കുന്നത് തടയണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."