ട്രംപിന്റെ ഭരണത്തില്‍ യു.എസില്‍ ഇസ്‌ലാംഭീതി 1000 ശതമാനം കൂടി
ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റതു മുതല്‍ അമേരിക്കയില്‍ ഇസ്‌ലാമോഫോബിയ 1,000 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ കസ്റ്റംസ്, അതിര്‍ത്തി സംരക്ഷണം ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലാണ് ജനുവരിയില്‍ ട്രംപിന്റെ അധികാരം മുതല്‍ ഇസ്‌ലാമിക വിരുദ്ധത കൂടിയതായി മുസ്‌ലിം സന്നദ്ധ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് കണ്ടെത്തിയത്.
കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് (സി.എ.ഐ.ആര്‍) എന്ന സംഘടനയാണ് രാജ്യത്തിന്റെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ മുസ്‌ലിംകള്‍ക്കെതിരായുള്ള കേസുകളില്‍ 23 ശതമാനം വര്‍ധനവുണ്ടായി. ജനുവരി 27 നുള്ള ട്രംപ് ഉത്തരവിട്ട യാത്രാ വിലക്ക് മുതല്‍ മാര്‍ച്ച് വരെ കസ്റ്റംസ്, അതിര്‍ത്തി സംരക്ഷണ വിഭാഗങ്ങളില്‍ 193 കേസുകള്‍ മുസ്‌ലിംകള്‍ക്കെതിരായി റിപ്പോര്‍ട്ട് ചെയ്തു. 2016 ആദ്യമാസത്തില്‍ കേവലം 17 കേസുകള്‍ മാത്രമായിരുന്ന മുസ്‌ലിംകള്‍ക്കെതിരേ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ട്രംപിന്റെ അധികാര ആരോഹണവും തുടര്‍ന്നുണ്ടായ അഭയാര്‍ഥി വിരുദ്ധ സമീപനങ്ങളും ആറു മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള വിലക്കുമാണ് മുസ്‌ലിംകള്‍ക്കെതിരായുള്ള അക്രമത്തിന് കാരണമെന്ന് സി.എ.ഐ.ആര്‍ ഡയരകടര്‍ കോറെ സയ്‌ലര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."