പരപ്പനങ്ങാടി-കടലുണ്ടി റോഡില്‍ നരകയാത്ര
പരപ്പനങ്ങാടി: കുണ്ടും കുഴിയുമായി താറുമാറായി കിടക്കുന്ന പരപ്പനങ്ങാടി കടലുണ്ടി റോഡിലൂടെ ജീവന്‍ പണയപ്പെടുത്തിയാണ് ഒരോ വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും കടന്നുപോകുന്നത്. ഈ മഴക്കാലത്താണ് റോഡ് പലയിടത്തും തകര്‍ന്നത്.
ദിവസവും ഇതുവഴി കടന്നു പോകുന്ന നിരവധി വാഹനങ്ങളാണ് അപകടങ്ങളില്‍ പെടുന്നത്. പലപ്പോഴും തലനാരിഴയ്ക്കാണ് വന്‍ അപകടങ്ങള്‍ ഒഴിഞ്ഞ് പോകുന്നത്. റോഡില്‍ രൂപപ്പെട്ടിരിക്കുന്ന വലിയ കുഴികള്‍ ശക്തമായ മഴയില്‍ വെള്ളം നിറഞ്ഞ് നില്‍ക്കുന്നത് ഏറെ അപകട സാധ്യതയാണ് വിളിച്ചുവരുത്തുന്നത്.
പരപ്പനങ്ങാടി നഗരത്തില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ തടസത്തെ തുടര്‍ന്ന് നാടുകാണി റോഡ് പ്രവൃത്തി മുടങ്ങിയതും ഇവിടെ തിരിച്ചടിയായിരിക്കുകയാണ്. ചെട്ടിപ്പടി മുതല്‍ പുത്തന്‍ പീടികവരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഏറെ തിരക്കുള്ള കോഴിക്കോട്-തിരൂര്‍ റോഡിന്റെ ദയനീയാവസ്ഥ അധികൃതര്‍ കണ്ടില്ലെന്ന് നടക്കുന്നതിനെതിരേ നാട്ടുകാര്‍പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."