HOME
DETAILS

തമിഴ്‌നാട് രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക് കൊവിഡ്

  
backup
July 24 2020 | 04:07 AM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%ad%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-84-%e0%b4%9c

 


ചെന്നൈ: തമിഴ്‌നാട്ടില്‍ രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഗ്‌നിശമന സേനയിലെയടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍, ഇവരാരും ഗവര്‍ണര്‍ ഭന്‍വാരിലാല്‍ പുരോഹിതുമായോ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായോ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നാണ് വിവരം.
രാജ്ഭവനിലെ ചില ജീവനക്കാര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്ന് 147 പേരെ പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു. ഇതില്‍ 84 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരാരും രാജ്ഭവന്റെ പ്രധാന കെട്ടിടത്തില്‍ പ്രവേശിച്ചിരുന്നില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് രാജ്ഭവനിലെ എല്ലാ കെട്ടിടങ്ങളും അണുനശീകരണം നടത്തി ശുദ്ധീകരിച്ചു.
അതേസമയം, ബിഹാറില്‍ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്ത എം.എല്‍.എയ്‌ക്കെതിരേ ലോക്ക്ഡൗണ്‍ ലംഘനത്തിന് കേസെടുത്തു. ബ്രഹ്മപൂരില്‍നിന്നുള്ള ആര്‍.ജെ.ഡി എം.എല്‍.എയായ ശംഭുനാഥ് യാദവിനെതിരേയാണ് കേസ്. ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുഖ്യാതിഥിയായാണ് അദ്ദേഹം പങ്കെടുത്തിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago